യുഎഇയിലെ ഇന്ത്യന്‍ സ്കൂളുകള്‍ പുതിയ അധ്യയന വർഷത്തിലേക്ക്

യുഎഇയിലെ ഇന്ത്യന്‍ സ്കൂളുകള്‍ പുതിയ അധ്യയന വർഷത്തിലേക്ക്

ദുബായ്: യുഎഇയിലെ ഇന്ത്യന്‍ കരിക്കുലം പിന്തുടരുന്ന സ്കൂളുകള്‍ പുതിയ അധ്യയന വർഷത്തിലേക്ക്. കോവിഡ് പശ്ചാത്തലത്തില്‍ ഇ ലേണിംഗും, ഹൈബ്രിഡ് ലേണിംഗുമായാണ് ഈ ടേമിലും ക്ലാസുകള്‍.

ദുബായില്‍ ഇന്ന് മുതലാണ് ക്ലാസുകള്‍ തുടങ്ങുന്നതെങ്കില്‍, ദുബായ് ഇന്ത്യൻ സ്കൂൾ, യൂഎഇ യിലെ ജി.ഇ.എം.സ്. സ്കൂളുകൾ തുടങ്ങിയ ചില സ്കൂളുകൾക്ക് ഇന്ന് അവധിയാണ് ഈസ്റ്റർ പ്രമാണിച്ച് നാളെ മുതലാണ് ക്ലാസുകള്‍ തുടങ്ങുന്നത്

ഷാർജയിലും അബുദബിയിലും പതിനൊന്നാം തീയതി മുതലാണ് ക്ലാസുകള്‍ ആരംഭിക്കുന്നത്. മിക്ക വിദ്യാർത്ഥികളും ഇ ലേണിംഗ് പഠനരീതിയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ദുബായിലെ വിവിധ സ്കൂളുകളില്‍ ക്ലാസുകളിലെത്തിയുളള പഠനവും ഇലേണിംഗും സംയോജിപ്പിച്ച് ഹൈബ്രിഡ് രീതിയിലാണ് അധ്യയനം ക്രമീകരിച്ചിരിക്കുന്നത്.

എന്നാല്‍ വളരെ കുറിച്ച് കുട്ടികള്‍ മാത്രമെ സ്കൂളുകളിലെത്തിയുളള പഠനം തിരഞ്ഞെടുത്തിട്ടുളളൂവെന്നാണ് വിവിധ സ്കൂളുകള്‍ നല്‍കുന്ന സൂചന. ഹൈബ്രിഡ് പഠനരീതിയില്‍, ചെറിയ ക്ലാസുകളില്‍ രണ്ട് ദിവസം സ്കൂളുകളിലെത്തിയും മൂന്ന് ദിവസം ഇ ലേണിംഗുമായാണ് പഠനം. വിവിധ ക്ലാസുകള്‍ക്കും സ്കൂളുകള്‍ക്കുമനുസരിച്ച് ഇതില്‍ മാറ്റമുണ്ട്. വിദേശ പ്രാദേശിക കരിക്കുലമുളള സ്കൂളുകളില്‍ മൂന്നാം ടേമിലെ ക്ലാസുകളാണ് ആരംഭിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.