സര്‍വേ ഫലങ്ങള്‍ ഇടതുപക്ഷം പണം കൊടുത്ത് ഉണ്ടാക്കിയത്: രാഹുല്‍ ഗാന്ധി

സര്‍വേ ഫലങ്ങള്‍ ഇടതുപക്ഷം പണം കൊടുത്ത് ഉണ്ടാക്കിയത്: രാഹുല്‍ ഗാന്ധി

തിരുവനന്തപുരം : കേരളം ഇത്തവണ യുഡിഎഫ് തൂത്തുവാരുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. തിരഞ്ഞെടുപ്പ് സര്‍വേ ഫലങ്ങള്‍ ഇടതുപക്ഷം പണം കൊടുത്ത് ഉണ്ടാക്കിയതാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ബിജെപിയെ എതിര്‍ക്കാന്‍ സിപിഎമ്മിനാകില്ല. അഞ്ച് കൊല്ലത്തെ അഴിമതിക്കും ദുര്‍ഭരണത്തിനും പിണറായി മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ വനിതകള്‍ക്ക് വേണ്ടത്ര പരിഗണന നല്‍കാന്‍ കോണ്‍ഗ്രസിനായില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. യുവാക്കളെ പരിഗണിച്ചപ്പോള്‍ വനിതകളുടെ കാര്യത്തില്‍ പാളിപ്പോയിയെന്നും രാഹുല്‍ സ്വയം വിമര്‍ശനം നടത്തി.

അതേസമയം യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ പൗരത്വനിയമം നടപ്പാക്കില്ല. അഞ്ച്​ സംസ്​ഥാനങ്ങളില്‍ നടക്കുന്ന തിരഞ്ഞെടുപ്പ്​ ദേശീയതലത്തില്‍ വളരെ നിര്‍ണായകമാണ്​. രാജ്യത്തിന്റെ ഭാവി നിര്‍ണയിക്കുന്നതില്‍ ഈ തിരഞ്ഞെടുപ്പിന്​ നല്ല റോളുണ്ട്​. ജനങ്ങളെ വിഭജിക്കുന്ന നിയമം നടപ്പാക്കാന്‍ കോണ്‍ഗ്രസ് തയാറല്ല -രാഹുല്‍ വ്യക്തമാക്കി.

കോവിഡ്​ കാലത്ത്​ ലോകം സാമ്പത്തിക പ്രതിസന്ധിയിലാകുന്നതിന്​ മുൻപ് തന്നെ നോട്ടുനി​രോധനവും ജി.എസ്​.ടിയും ഇന്ത്യയെ തകര്‍ത്തു. കര്‍ഷക ദ്രോഹ നിയമങ്ങള്‍ നടപ്പാക്കുന്നു. ജനങ്ങളിലേക്ക്​ കുടുതല്‍ പണം എത്തിക്കുന്ന നടപടികള്‍ കേന്ദ്രം തുടങ്ങണമായിരുന്നു.

എന്നാല്‍, കേന്ദ്ര സര്‍ക്കാര്‍ ഇതില്‍ പരാജയപ്പെട്ടു. കേരളത്തില്‍ ഇടതുപക്ഷം ഇത്​ ചെയ്യുമെന്ന്​ പ്രതീക്ഷിച്ചു. പക്ഷേ, ഇന്ധനമില്ലാതെ കാര്‍ ഓടിക്കുന്നത്​ പോലെയാണ്​ ഇവിടെയുള്ള അവസ്​ഥ. ആളുകളുടെ കൈയില്‍ പണമില്ല. പണമു​ണ്ടെങ്കിലേ തൊഴിലും ഉല്‍പാദനവും വര്‍ധിക്കുകയുള്ളൂ. തൊഴിലില്ലായ്​മ പരിഹരിക്കപ്പെടണം. ഈ സാഹചര്യത്തിലാണ്​ കോണ്‍ഗ്രസ്​ മുന്നോട്ടുവെച്ച ന്യായ്​ പദ്ധതി കേരളത്തിനും രാജ്യത്തിനും അനിവാര്യമാ​ണെന്ന്​ ഞാന്‍ പറയുന്നത്​. ഇത്​ നടപ്പാക്കുന്നതില്‍ കോണ്‍ഗ്രസ് പ്രതിജ്ഞാബദ്ധമാണന്നും രാഹുല്‍ പറഞ്ഞു. ​

രാജ്യത്ത്​ ബി.ജെ.പിയെ നേരിടാന്‍ കോണ്‍ഗ്രസിനേ കഴിയൂ. സി.പി.എം മുക്ത ഭാരതമെന്ന് നരേന്ദ്രമോദി പറയാറില്ല. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിപ്പട്ടികയില്‍ വനിതകള്‍ക്ക്​ നല്‍കിയ പ്രാതിനിധ്യം തൃപ്തികകരമല്ല. അതേസമയം, യുവാക്കള്‍ക്ക് മതിയായ പ്രാതിനിധ്യം ഉള്ളതില്‍ സന്തോഷമുണ്ട്. വനിതാ പ്രാതിനിധ്യം അര്‍ഹമായ രീതിയിലേക്കെത്തും. നൂതനമായ കാര്യങ്ങള്‍ ചെയ്യാന്‍ പുതുതലമുറക്ക്​ കൂടുതല്‍ ഇടം നല്‍കണം. കേരളത്തിലെ മുതിര്‍ന്ന നേതാക്കള്‍ ഞാന്‍ പ്രതീക്ഷിച്ചതിനേക്കാള്‍ ഭംഗിയായി ഇക്കാര്യം ഉള്‍ക്കൊണ്ടിട്ടുണ്ടെന്നു രാഹുൽ ഗാന്ധി പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.