മഹാരാഷ്ട്ര വീണ്ടും ലോക്ക് ഡൗണിലേക്ക്; അടിയന്തര മന്ത്രിസഭ യോഗം ഇന്ന് ചേരും

മഹാരാഷ്ട്ര വീണ്ടും ലോക്ക് ഡൗണിലേക്ക്; അടിയന്തര മന്ത്രിസഭ യോഗം ഇന്ന് ചേരും

മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് കുതിച്ച്‌ ഉയരുന്ന സാഹചര്യത്തില്‍ നിയന്ത്രണം കടുപ്പിക്കാന്‍ സര്‍ക്കാര്‍ വിഷയം ചര്‍ച്ച ചെയ്യാനായി മഹാരാഷ്ട്ര മന്ത്രിസഭ യോഗം ഇന്ന് ചേരും .സംസ്ഥാനത്ത് സമ്പൂർണ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇന്ന് ചര്‍ച്ച ചെയ്യും .

കോവിഡ് വ്യാപനം ഇതേ പോലെ തുടര്‍ന്നാല്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടി വരുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞിരുന്നു. ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടി വന്നാല്‍ സര്‍ക്കാരിനൊപ്പം നില്‍ക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വിവിധ കക്ഷി നേതാക്കളുമായി സംസാരിച്ചു.

മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന നേതാവ് രാജ് താക്കറെ എന്നിവരുമായി ഉദ്ധവ് ഫോണില്‍ ബന്ധപ്പെട്ടു. നേരത്തെ സംസ്ഥാനത്തെ സിനിമ-വ്യാവസായ രംഗത്തെ പ്രമുഖരുമായും വിവിധ സംഘടനാ നേതാക്കളുമായും മുഖ്യമന്ത്രി സംസാരിച്ചിരുന്നു.

അതേസമയം മഹാരാഷ്ട്രയിലെ ഓക്‌സിജന്‍ വിതരണക്കാരുമായി മന്ത്രി രാജേന്ദ്ര ഷിഗ്നെ കൂടിക്കാഴ്ച നടത്തി. കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഓക്‌സിജന്‍ സിലിണ്ടറുകള്‍ ആശുപത്രിയില്‍ ഉറപ്പാക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു
കൊവിഡ് വ്യാപനം ഇപ്പോഴത്തെ പോലെ തുടര്‍ന്നാല്‍ ലോക്ഡൗണ്‍ പ്രഖ്യാപിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ശനിയാഴ്ച മാത്രം സംസ്ഥാനത്ത് 49,447 പേര്‍ക്കാണ് പുതുതായി രോഗം ബാധിച്ചത്.

277 പേര്‍ കൊവിഡ് ബാധിച്ച്‌ മരണപ്പെടുകയും ചെയ്തു. മുംബൈ നഗരത്തില്‍ മാത്രം 9,090 പേര്‍ക്കാണ് ശനിയാഴ്ച കൊവിഡ് ബാധിച്ചത്.
സംസ്ഥാനത്ത് ഇതുവരെ 2,953,523 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. 55,656 പേര്‍ മരണപ്പെടുകയും ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.