തമിഴ് നാട്ടിലും പുതുച്ചേരിയിലും പരസ്യ പ്രചാരണം അവസാനിച്ചു

തമിഴ് നാട്ടിലും പുതുച്ചേരിയിലും പരസ്യ പ്രചാരണം അവസാനിച്ചു

ചെന്നൈ: കേരളത്തിനൊപ്പം വോട്ടെടുപ്പ് നടക്കുന്ന തമിഴ് നാട്ടിലും പുതുച്ചേരിയിലും പരസ്യ പ്രചാരണം അവസാനിച്ചു. ഏപ്രില്‍ ആറിന് ഒറ്റഘട്ടമായാണ് തമിഴ്‌നാട്ടിലും നിയമസഭ തെരഞ്ഞെടുപ്പ്. 234 മണ്ഡലങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് -ഡി.എം.കെ സഖ്യവും ബി.ജെ.പി -എ.ഐ.ഡി.എം.കെ സഖ്യവും തമ്മിലാണ് പ്രധാന മത്സരം.

കോണ്‍ഗ്രസ്, സിപിഎം, സിപിഐ, മുസ്ലിം ലീഗ് എന്നീ പാര്‍ട്ടികളും ഡിഎംകെക്കൊപ്പം സഖ്യംചേര്‍ന്ന് മത്സരിക്കുന്നുണ്ട്. അണ്ണാ ഡിഎംകെ, ബിജെപി സഖ്യത്തിനായി ബിജെപിയുടെ കേന്ദ്രനേതാക്കളെല്ലാം കഴിഞ്ഞ ദിവസങ്ങളില്‍ പ്രചാരണത്തിനെത്തി. അതേസമയം ശശികലയുടെ അനന്തരവന്‍ ടി.ടി.വി. ദിനകരന്‍ തനിച്ചു മത്സരിക്കുന്നു.


1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.