ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു. വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിനുള്ള പ്രതിരോധ നടപടികള്‍ വ്യാഴാഴ്ച നടക്കുന്ന യോഗത്തില്‍ ചര്‍ച്ച ചെയ്യും.
വാക്സിനേഷന്‍ വേഗത്തിലാക്കാനുള്ള മാര്‍ഗങ്ങള്‍ സംബന്ധിച്ചും മുഖ്യമന്ത്രിമാരില്‍ നിന്ന് അഭിപ്രായം തേടും.വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് യോഗം ചേരുക.
അതേസമയം കേന്ദ്ര ആരോഗ്യമന്ത്രാലയവും നാളെ ഉന്നത തല യോഗം വിളിച്ചിട്ടുണ്ട്. ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധനാണ് യോഗം വിളിച്ചത്. യോഗത്തില്‍ രോഗവ്യാപനം രൂക്ഷമായ 11 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ആരോഗ്യമന്ത്രിമാര്‍ പങ്കെടുക്കും. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,03,558 പേരാണ് രാജ്യത്ത് രോഗികളായത്. രണ്ടാം തരംഗത്തില്‍ ഇതാദ്യമായിട്ടാണ് രാജ്യത്തെ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷം പിന്നിട്ടത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.