കോഴിക്കോട്: സംസ്ഥാനത്ത് എന്‍.ഡി.എ കാലുറപ്പിക്കുന്ന വിധിയെഴുത്താണ് ഇന്ന് നടക്കുന്നതെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷനായ കെ സുരേന്ദ്രന്‍. കോന്നിയിലും മഞ്ചേശ്വരത്തും താന്‍ വിജയിക്കുമെന്നു ശുഭപ്രതീക്ഷയുണ്ട്. സംസ്ഥാനത്ത് എന്‍.ഡി.എ വന്‍ മുന്നേറ്റമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് മൊടക്കല്ലൂര്‍ യു.പി സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തിയതിനുശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പരസ്പരം കടിച്ചുകീറുന്ന എല്‍.ഡി.എഫും യു.ഡി.എഫും പരസ്പരം വോട്ട് യാചിക്കുന്ന അവസ്ഥയിലാണ്. പല മണ്ഡലങ്ങളിലും എല്‍.ഡി.എഫും യു.ഡി.എഫും പരസ്പരം പിന്തുണ തേടുകയാണ്. ഇത്രയും ലജ്ജാകരമായ സാഹചര്യം ഇതിന് മുന്‍പ് കേരളത്തിലുണ്ടായിട്ടില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.
പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് മികച്ച നേട്ടമുണ്ടാകുമെന്ന് മെട്രോമാന്‍ ഇ. ശ്രീധരന്‍. പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ശ്രീധരന്‍ പൊന്നാനിയില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം സംസാരിക്കുകയായിരുന്നു. എനിക്ക് നല്ലോണം വോട്ട് വരും. ഒരു ഭയവുമില്ല. ബി.ജെ.പിക്ക് വന്‍ മുന്നേറ്റമുണ്ടാകും. പാലക്കാട് വമ്പിച്ച ഭൂരിപക്ഷത്തില്‍ ജയിക്കാന്‍ സാധിക്കുമെന്ന് ശ്രീധരന്‍ പറഞ്ഞു.
തിരുവനന്തപുരം: സംസ്ഥാനത്ത് എല്‍.ഡി.എഫ്-യു.ഡി.എഫ് ധാരണ ഉണ്ടെന്നും വര്‍ഷങ്ങളായി തുടരുന്ന ഒത്തുകളി ഈ തെരഞ്ഞെടുപ്പില്‍ ജനം തിരിച്ചറിഞ്ഞിട്ടുണ്ടെന്നും കുമ്മനം രാജശേഖരന്‍. ഇത്തരം ധാരണകള്‍ക്കെതിരായ വിധിയെഴുത്ത് ഈ തെരഞ്ഞെടുപ്പില്‍ ഉണ്ടാകും. ബി.ജെ.പിക്ക് അനുകൂലമായ സാഹചര്യം സംസ്ഥാനത്ത് ഉണ്ടെന്നും കുമ്മനം പറഞ്ഞു
നേമം മണ്ഡലത്തിലും ബിജെപിക്കെതിരേ എല്‍.ഡി.എഫ്-യു.ഡി.എഫ് ധാരണയുണ്ട്. നേമത്ത് പരമാവധി സംഘര്‍ഷങ്ങള്‍ ഒഴിവാക്കി മുന്നോട്ട് പോകാനാണ് ബി.ജെ.പി ശ്രമിച്ചത്. ഒരിക്കലും വര്‍ഗീയത പ്രചരിപ്പിച്ചിട്ടില്ല. നൂനപക്ഷങ്ങളോട് അങ്ങേ അറ്റത്തെ ബഹുമാനം ഉണ്ടെന്നും കുമ്മനം പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.