കർഷകരുടെ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടി ജോസ് കെ മാണി എംപി.

കർഷകരുടെ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടി ജോസ് കെ മാണി എംപി.

കോവിഡ് പശ്ചാത്തലത്തില്‍ ഓണ്‍ലൈനായി ചേര്‍ന്ന സ്റ്റിയറിംഗ് കമ്മറ്റി യോഗം അടിയന്തിരമായി നടപടി സ്വീകരിക്കേണ്ട വിവിധ കാര്‍ഷികപ്രശ്‌നങ്ങള്‍ സംസ്ഥാനസര്‍ക്കാരിന് മുമ്പാകെ ഉന്നയിക്കാന്‍ തീരുമാനിച്ചു. പ്രതിസന്ധി നേരിടുന്ന റബര്‍ കര്‍ഷകരെ സഹായിക്കുന്നതിനായി റബറിന്റെ താങ്ങുവില കിലോയ്ക്ക് 200 രൂപയായി വര്‍ദ്ധിപ്പിക്കുക. റബര്‍ ഉത്തേജക പാക്കേജ് പ്രകാരമുള്ള കുടിശിക ഉടന്‍ വിതരണം ചെയ്യുക. മലയോരമേഖലയിലെ പട്ടയപ്രശ്‌നത്തിന് ശാശ്വതപരിഹാരം കാണുക. മുഴുവന്‍ കൈവശകൃഷികാര്‍ക്കും സമയബന്ധിതമായി ഉപാധിരഹിത പട്ടയം നല്‍കുക. തോട്ടവിള കൃഷിമേഖലകളില്‍ കര്‍ഷകന് ലാഭകരവും അനുയോജ്യവുമായ ഇടവിളകൃഷി നടത്തുന്നതിനുള്ള അവകാശം നല്‍കുന്ന നിയമഭേദഗതി നടപ്പിലാക്കുക, വന്യമൃഗശല്യം ശാശ്വതമായി പരിഹരിക്കുന്നതിന് നിയമഭേദഗതി നടപ്പിലാക്കുക എന്നീ ആവശ്യങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തും. കര്‍ഷകക്ഷേമനിധി ബോര്‍ഡ് രൂപീകരിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം അഭിനന്ദനാര്‍ഹമാണ്. കാര്‍ഷികമേഖലയില്‍ കേന്ദ്ര സംസ്ഥാന പദ്ധതികളുടെ നിര്‍വഹണം ഫലപ്രദമാക്കുന്നതിനും, വിവിധ ഏജന്‍സികളുടെ പ്രവര്‍ത്തനവും, ധനവിനിയോഗവും വിലയിരുത്തുന്നതിനും കര്‍ഷകശ്രീ മിഷന്‍ രൂപീകരിക്കണമെന്ന നിര്‍ദേശം സര്‍ക്കാരിന്റെ മുമ്പാകെ സമര്‍പ്പിക്കാനും സ്റ്റിയറിംഗ് കമ്മറ്റി യോഗം തീരുമാനിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.