കോട്ടയത്ത് വോട്ട് ചെയ്യാനെത്തിയ വയോധിക കുഴഞ്ഞു വീണു മരിച്ചു

കോട്ടയത്ത് വോട്ട് ചെയ്യാനെത്തിയ വയോധിക കുഴഞ്ഞു വീണു മരിച്ചു

കോട്ടയം: വോട്ട് ചെയ്യാനെത്തിയ വയോധിക കുഴഞ്ഞു വീണു മരിച്ചു. ചവിട്ടുവരി നട്ടാശ്ശേരി സ്വദേശി അന്നമ്മ ദേവസ്യ (74) ആണ് മരിച്ചത്. ചവിട്ടുവരി സെന്റ് മര്‍സില്‍നാസ് ഗേള്‍സ് ഹൈസ്‌കൂളിലെ 25ാം നമ്പര്‍ ബൂത്തില്‍ വോട്ട് ചെയ്യാനെത്തിയപ്പോഴാണ് അന്നമ്മയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പുറകോട്ട് വീണത്. വീഴ്ച്ചയുടെ ആഘാതത്തില്‍ തലക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.