കോവിഡ് വ്യാപനം കൂടുന്നു; കൂടുതല്‍ സംസ്ഥാനങ്ങളില്‍ രാത്രി കര്‍ഫ്യൂ

കോവിഡ് വ്യാപനം കൂടുന്നു; കൂടുതല്‍ സംസ്ഥാനങ്ങളില്‍ രാത്രി കര്‍ഫ്യൂ

ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡിന്റെ രണ്ടാംതരംഗത്തിന് വ്യാപന വേഗത കൂടുന്നു.ഇന്നലെ 1.15 ലക്ഷം പേരിലാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ വര്‍ഷം തീവ്ര വ്യാപന സമയത്തു പോലും സംഭവിക്കാത്ത റെക്കോഡാണ്​. രോഗബാധ രൂക്ഷമായ മഹാരാഷ്ട്ര, ഛത്തീസ്‍ഗഢ്, പഞ്ചാബ് എന്നിവിടങ്ങളില്‍ കേന്ദ്രസംഘം ഇന്നെത്തും. അതേസമയം പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം നാളെ ചേരും.

കോവിഡ് രണ്ടാം തരംഗം അതിവേഗം വ്യാപിക്കവെ വരാനിരിക്കുന്ന അടുത്ത നാലാഴ്ച നിര്‍ണായകമെന്ന് കേന്ദ്രസര്‍ക്കാര്‍. സ്ഥിതി കൂടുതല്‍ വഷളാവാന്‍ സാധ്യതയുണ്ട്. കൂടുതല്‍ സംസ്ഥാനങ്ങളില്‍ രാത്രി കര്‍ഫ്യൂ. രാജ്യത്ത് നിലവില്‍ ഒരു ലക്ഷത്തിനടുത്ത് പ്രതിദിന കേസുകളും 500 ന് അടുത്ത് മരണവുമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 11 സംസ്ഥാനങ്ങളിലാണ് 80% കേസുകളും. കഴിഞ്ഞ 24 മണിക്കൂറില്‍ മഹാരാഷ്ട്രയില്‍ 55,469 പുതിയ കേസുകളും 297 മരണവും ഡല്‍ഹിയില്‍ 5100 കേസുകളും 17 മരണവും ഗുജറാത്തില്‍ 3280 കേസുകളും 17 മരണവും റിപ്പോര്‍ട്ട് ചെയ്തു.

മഹാരാഷ്ട്ര, ഛത്തീസ്‍ഗഢ്, പഞ്ചാബ് എന്നിവിടങ്ങളിലേക്ക് കേന്ദ്രം അയച്ച 50 ഉന്നതതല മള്‍ട്ടി ഡിസിപ്ലിനറി പബ്ലിക് ഹെല്‍ത്ത് സംഘം ഇന്നെത്തും. എല്ലാ ജില്ലകളും സന്ദര്‍ശിക്കുന്ന സംഘം പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാനങ്ങളെ സഹായിക്കും. അനുദിനം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സംഘം റിപ്പോര്‍ട്ട് നല്‍കും. പ്രോട്ടോക്കോള്‍ ക്യത്യമായി പാലിക്കാനും ആര്‍റ്റിപിസിആര്‍ പരിശോധന വര്‍ധിപ്പിക്കാനും കേന്ദ്രം സംസ്ഥാനങളോട് ആവര്‍ത്തിച്ചു.

അതേസമയം 45 വയസിന് മുകളില്‍ പ്രായമുള്ള എല്ലാ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരും കൊറോണ വാക്‌സിന്‍ സ്വീകരിക്കണമെന്ന് കേന്ദ്രം നിർദേശിച്ചു. രാജ്യത്ത് കൊറോണ വ്യാപനം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് കേന്ദ്രം നിര്‍ദ്ദേശം പുറത്തിറക്കിയത്. രാ​ജ്യ​ത്തെ കോ​വി​ഡ് കേ​സു​ക​ള്‍ കു​ത്ത​നെ ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് രോ​ഗ​വ്യാ​പ​നം പി​ടി​ച്ചു​നി​ര്‍​ത്താ​ന്‍ സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​ര്‍ വാ​ക്സി​ന്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ട​ത്.

വാക്‌സിന്‍ സ്വീകരിച്ച ശേഷവും ജീവനക്കാര്‍ കൊറോണ മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. 45 വയസിന് മുകളില്‍ പ്രായമുള്ളവര്‍ വാക്‌സിന്‍ സ്വീകരിക്കുന്നതിലൂടെ രോഗ വ്യാപനം കുറക്കാന്‍ സാധിക്കുമെന്നും കേന്ദ്രം വ്യക്തമാക്കി. രോ​ഗി​ക​ളു​ടെ എ​ണ്ണം ക്രമാതീതമായി ഉ​യ​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് അ​ര്‍​ഹ​രാ​യ ജീ​വ​ന​ക്കാ​രും വാ​ക്സി​നെ​ടു​ക്ക​ണ​മെ​ന്ന് കേ​ന്ദ്രം ആ​വ​ശ്യ​പ്പെ​ടുന്നത്.

നിലവില്‍ രാജ്യത്ത് വിതരണം ചെയ്യുന്ന വാക്‌സിന്‍ സുരക്ഷിതമാണെന്ന് നീതി ആയോഗ് അംഗം വിനോദ് കെ പോള്‍ മാധ്യമങ്ങളോട് പറഞ്ഞു. കോവിഡ് വ്യാപനം തടയുന്നതിന് മാസ്‌ക് ധരിക്കുന്നത് അടക്കമുള്ള കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കാന്‍ ജനം തയ്യാറാവണമെന്നും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചു.

രാജ്യത്ത് ഇതുവരെ 8.40 കോടി പേരാണ് വാക്സിന്‍ സ്വീകരിച്ചവര്‍. ഗുജറാത്ത്, ഛത്തീസ്‍ഗഢ്, ഡല്‍ഹി, രാജസ്ഥാനിലെ ജോദ്പൂര്‍ എന്നിവിടങ്ങളില്‍ കൂടി രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തി.