എ.കെ ആന്റണിയുടെ മകനെതിരെ 'മരക്കഴുത' പ്രയോഗവുമായി കോണ്‍ഗ്രസ് സൈബര്‍ ടീം

എ.കെ ആന്റണിയുടെ മകനെതിരെ 'മരക്കഴുത' പ്രയോഗവുമായി കോണ്‍ഗ്രസ് സൈബര്‍ ടീം

തിരുവനന്തപുരം: ഇന്നലെ പോളിംഗ് അവസാനിച്ചതിന് പിന്നാലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണിയുടെ മകനും കെപിസിസി മീഡിയ സെല്‍ കണ്‍വീനറുമായ അനില്‍ കെ ആന്റണിക്കെതിരെ കോണ്‍ഗ്രസ് സൈബര്‍ ടീം രംഗത്ത്.

കോണ്‍ഗ്രസിനെ സപ്പോര്‍ട്ട് ചെയ്യുന്ന എത്ര പേജ്, ഫേസ്ബുക്ക് ഗ്രുപ്പ് ഉണ്ടെന്ന് അറിയാത്ത മരക്കഴുതയാണ് ഡിജിറ്റല്‍ മീഡിയ സെല്ലിന്റെ കണ്‍വീനര്‍ ആയ അനില്‍ കെ ആന്റണിയെന്നും തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് വേണ്ടി സോഷ്യല്‍ മീഡിയയില്‍ എന്ത് കോപ്പാണ് ഇയാള്‍ ചെയ്തിട്ടുളളതെന്നും കോണ്‍ഗ്രസ് സൈബര്‍ ടീം ചോദിക്കുന്നു.

എ.സി മുറിയില്‍ ഇരുന്ന് സ്വന്തമായി പെയ്ഡ് ന്യൂസ് കൊടുത്ത് ആളാകുന്നതല്ല അനിലേ സൈബര്‍ പോരാട്ടം. ഇതുപോലുളള പാഴുകളെ വച്ച് ഐ.ടി സെല്‍ നടത്തുന്നതിലും നല്ലത് കെപിസിസി ഐ.ടി സെല്‍ പിരിച്ചു വിടുന്നത് ആണെന്നും ഫേസ്ബുക്ക് കുറിപ്പില്‍ വിമര്‍ശിക്കുന്നു.

ഫേസ്ബുക്ക് കുറിപ്പ്:

കോണ്‍ഗ്രസിനെ സപ്പോര്‍ട്ട് ചെയ്യുന്ന എത്ര പേജ്, ഫേസ്ബുക്ക്് ഗ്രൂപ്പ് ഉണ്ടെന്ന് അറിയാത്ത മരക്കഴുതയാണ് ഡിജിറ്റല്‍ മീഡിയ സെല്ലിന്റെ കണ്‍വീനര്‍ അനില്‍ കെ ആന്റണി. ഈ ചങ്ങായിനെ കൊണ്ട് കോണ്‍ഗ്രസ് ഐടി സെല്ലിന് തിരഞ്ഞെടുപ്പില്‍ വല്ല ഗുണവും ഉണ്ടായോ.. ഈ നിര്‍ണായക തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് വേണ്ടി സോഷ്യല്‍ മീഡിയയില്‍ എന്ത് കോപ്പാണ് ഇയാള്‍ ചെയ്തിട്ടുള്ളത്.

ഒരു രൂപാ പോലും പ്രതിഫലം വാങ്ങാതെ കോണ്‍ഗ്രസിന്റെ സൈബര്‍ പോരാളികള്‍ ശക്തര്‍ ആയത് കൊണ്ട് മാത്രം പ്രതിരോധം തീര്‍ത്തു. എ.സി മുറിയില്‍ ഇരുന്ന് സ്വന്തമായി പെയ്ഡ് ന്യൂസ് കൊടുത്തു ആളാകുന്നത് അല്ല അനിലേ സൈബര്‍ പോരാട്ടം. ഇതുപോലുള്ള പാഴുകളെ വച്ച് ഐടി സെല്‍ നടത്തുന്നതിലും നല്ലത് കെപിസിസി ഐടി സെല്‍ പിരിച്ചു വിടുന്നത് ആണ് നല്ലത്. പാര്‍ട്ടിക്ക് അത്രയും പണം ലാഭമായി കിട്ടും.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.