തിരുവനന്തപുരം: സംസ്ഥാനത്ത് എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആശംസയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ആശംസനേര്‍ന്നത്.
കോവിഡ് പ്രതിന്ധന്ധി കാരണമുണ്ടായ സമ്മര്‍ദ്ദങ്ങളെ മാറ്റി വെച്ച് ആത്മവിശ്വാസത്തോടെ വേണം പരീക്ഷയെ സമീപിക്കാനെന്നും അതിനാവശ്യമായ കരുതല്‍ രക്ഷിതാക്കളുടെ ഭാഗത്തു നിന്നുമുണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോവിഡിന്റെ പശ്ചാത്തലത്തില്‍ കൃത്യമായ ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. പരീക്ഷാ കേന്ദ്രങ്ങള്‍ അവ കര്‍ശനമായി പാലിക്കണം. വിദ്യാര്‍ത്ഥികളും ആ നിയന്ത്രണങ്ങളോട് പൂര്‍ണമായി സഹകരിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകണം പരീക്ഷകള്‍ നടത്തേണ്ടതെന്ന് പൊതുവിദ്യാഭ്യാസവകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ മാസ്കും സാനിറ്റൈസറും ഉപയോഗിക്കണം. ശരീരോഷ്മാവ് അളക്കാനുള്ള സംവിധാനങ്ങള്‍ പരീക്ഷാകേന്ദ്രത്തിലൊരുക്കിയിട്ടുണ്ട്.
പരീക്ഷയ്ക്ക് പോകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:
യാത്രാവേളയിലും പരീക്ഷാഹാളിലും മാസ്‌ക് ധരിക്കുകയും സാനിറ്റൈസർ ഉപയോഗിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യുക.
പരീക്ഷയ്ക്ക് മുന്‍പും ശേഷവും സുഹൃത്തുക്കളുമൊത്ത് കൂട്ടംകൂടി നില്‍ക്കാതിരിക്കുക.
മാതാപിതാക്കള്‍ കഴിവതും വിദ്യാര്‍ത്ഥികളെ അനുഗമിക്കാതിരിക്കുക.
പരീക്ഷാഹാളില്‍ പേന, ഇന്‍സ്ട്രുമെന്റ് ബോക്‌സ്, പഠനോപകരണങ്ങള്‍ തുടങ്ങിയവ പരസ്പരം പങ്കുവയ്‌ക്കാതിരിക്കുക.
പരീക്ഷക്ക് ശേഷം ഹാളില്‍നിന്ന് സാമൂഹ്യ അകലം പാലിച്ച് മാത്രം പുറത്തിറങ്ങുക.
എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകള്‍ക്ക് നാളെ തുടക്കമാകും
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.