ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ വീണ്ടും മലയാളി ഭാഗ്യവാന്‍; ഏഴ് കോടി മൂവാറ്റുപുഴക്കാരന്‍ ജോര്‍ജ് തോമസിന്

ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ വീണ്ടും  മലയാളി ഭാഗ്യവാന്‍; ഏഴ് കോടി മൂവാറ്റുപുഴക്കാരന്‍ ജോര്‍ജ് തോമസിന്


മൂവാറ്റുപുഴ: കടലിനക്കരെ നിന്ന് വീണ്ടും മലയാളിയെ തേടി കോടികളുടെ ഭാഗ്യം. ദുബായ് ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്യനെയര്‍ ആന്‍ഡ് ഫൈനസ്റ്റ് സര്‍പ്രൈസ് നറുക്കെടുപ്പില്‍ 10 ലക്ഷം യുഎസ് ഡോളര്‍ (ഏഴ് കോടി രൂപ) ഇത്തവണ ലഭിച്ചത് മൂവാറ്റുപുഴ ആരക്കുഴ പെരിങ്ങഴ ചേറ്റൂര്‍ വീട്ടില്‍ ജോര്‍ജ് തോമസിനാണ്

ദുബായി രാജ്യാന്തര വിമാനത്താവളത്തിലെ ജീവനക്കാരനാണ് ജോര്‍ജ് തോമസ്.ദുബായ് വിമാനത്താവളത്തില്‍ നടന്ന 355-ാം നറുക്കെടുപ്പില്‍ ജോര്‍ജെടുത്ത 2016 എന്ന ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. പെരിങ്ങഴയിലെ കര്‍ഷക കുടുംബാംഗമായ ജോര്‍ജ് മൂവാറ്റുപുഴ നിര്‍മല കോളേജ് വിദ്യാര്‍ഥിയും മികച്ച വോളിബോള്‍ കളിക്കാരനുമായിരുന്നു.

ഏറെക്കാലം നാട്ടില്‍ ജോലിയും കൃഷിയും വോളിബോള്‍ കളിയുമായി കഴിഞ്ഞിരുന്ന ജോര്‍ജ് പിന്നീട് വിദേശത്തേക്ക് പോയി. ഏഴു വര്‍ഷമായി ദുബായിലാണ് താമസം.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.