ബാഹ്യഇടപെടല്‍; പാകിസ്താന്‍ ഫുട്ബോള്‍ ഫെഡറേഷനെ ഫിഫ സസ്പെന്‍ഡ് ചെയ്തു

 ബാഹ്യഇടപെടല്‍; പാകിസ്താന്‍ ഫുട്ബോള്‍ ഫെഡറേഷനെ ഫിഫ സസ്പെന്‍ഡ് ചെയ്തു

സൂറിച്ച്: പാകിസ്താന്‍ ഫുട്‌ബോള്‍ ഫെഡറേഷനെ സസ്‌പെന്‍ഡ് ചെയ്ത് ഫിഫ. സംഘടനയിലെ ബാഹ്യ ഇടപെടലുകള്‍ ചൂണ്ടിക്കാട്ടിയാണ് ഫിഫയുടെ നടപടി. പാകിസ്താന് പുറമെ ഛാഡ് ഫുട്‌ബോള്‍ അസോയിയേഷനെയും ഫിഫ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.

ഫിഫയുടെ ചട്ടങ്ങള്‍ക്കെതിരായ കാര്യങ്ങളാണ് പാകിസ്താന്‍ ഫുട്‌ബോള്‍ ഫെഡറേഷനില്‍ നടക്കുന്നതെന്ന് ഫിഫ ആരോപിച്ചു. പാകിസ്താന്‍ ഫുട്‌ബോളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഫിഫ നേതൃത്വം നല്‍കിയ നോര്‍മലൈസേഷന്‍ കമ്മിറ്റിയുടെ നേതൃത്വസ്ഥാനത്തുനിന്നും ഹറൂണ്‍ മാലിക്കിനെ നീക്കി പകരം സയിദ് അഷ്ഫാഖ് ഹുസൈനിന് സ്ഥാനം നല്‍കണമെന്ന് ആവശ്യപ്പെട്ട് ചിലര്‍ പാകിസ്താനില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തിയിരുന്നു. ഇത് ഫിഫ അറിഞ്ഞതോടെ പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാകുകയായിരുന്നു. പ്രശ്‌നം കണ്ടെത്തിയതിനേത്തുടര്‍ന്ന് ഫിഫ പാകിസ്താന്‍ ഫുട്‌ബോള്‍ ഫെഡറേഷന് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നിട്ടും വേണ്ട നടപടികള്‍ സ്വീകരിക്കാത്തതിനെത്തുടര്‍ന്നാണ് ഫിഫയുടെ സസ്‌പെന്‍ഷന്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.