ബിജെപി സ്ഥാനാര്‍ത്ഥിയായതോടെ മക്കളുടെ സിനിമാ അവസരങ്ങള്‍ നഷ്ടമായെന്ന് കൃഷ്ണകുമാര്‍

ബിജെപി സ്ഥാനാര്‍ത്ഥിയായതോടെ മക്കളുടെ സിനിമാ അവസരങ്ങള്‍ നഷ്ടമായെന്ന് കൃഷ്ണകുമാര്‍

തിരുവനന്തപുരം: ബിജെപി സ്ഥാനാര്‍ത്ഥിയായതോടെ സിനിമാ രംഗത്ത് തന്റെ മക്കളുടെ അവസരങ്ങള്‍ നഷ്ടമായി തുടങ്ങിയെന്ന് നടനും തിരുവനന്തപുരം മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയുമായ കൃഷ്ണകുമാര്‍. രാഷ്ട്രീയം വ്യക്തമാക്കിയതിന് പിന്നാലെ സൈബര്‍ ആക്രമണത്തിനും ഇരയായി. തിരഞ്ഞെടുപ്പിന് ശേഷം വീണ്ടും അഭിനയരംഗത്ത് സജീവമാകുമെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.

രാഷ്ട്രീയം വ്യക്തമാക്കിയതോടെയാണ് സിനിമ രംഗത്ത് മക്കള്‍ക്ക് അവസരങ്ങള്‍ കുറഞ്ഞു. ഡേറ്റുകള്‍ മാറുകയും സിനിമകള്‍ നഷ്ടമാവുകയും ചെയ്തു. താന്‍ മാത്രമല്ല കുടുംബവും സൈബര്‍ ആക്രമണങ്ങള്‍ക്ക് ഇരയാകേണ്ടി വന്നുവെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.

തിരഞ്ഞെടുപ്പിനിടയില്‍ മുടങ്ങിയ സീരിയലുകളുടെ ഷെഡ്യൂളുകള്‍ പൂര്‍ത്തിയാക്കി വീണ്ടും അഭിനയരംഗത്തെ തിരക്കുകളിലേക്ക് കടക്കുകയാണ് നടന്‍. മേയ് രണ്ട് തനിക്ക് അനുകൂലമാണെന്നാണ് പ്രതീക്ഷ. അപ്രതീക്ഷിതമായാണ് തിരുവനന്തപുരം മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി എത്തിയതെന്നും നടന്‍ വ്യക്തമാക്കി.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.