മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കോവിഡ് സ്ഥിരീകരിച്ചു

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. രണ്ടു ദിവസമായി ഉമ്മന്‍ചാണ്ടി രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ലാബിൽ നടത്തിയ ആര്‍ടിപിസിആര്‍ പരിശോധനയിലാണ് കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്.


തിരുവനന്തപുരത്തെ വസതിയില്‍ അദ്ദേഹത്തെ നിരീക്ഷണത്തിലാക്കി. ആവശ്യമെങ്കില്‍ ആശുപത്രിയിലേക്ക് മാറ്റും. നിലവില്‍ മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ല. 'കഴിഞ്ഞ ദിവസങ്ങളില്‍ താനുമായി സമ്പർക്കത്തിൽ വന്നവര്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ഉമ്മന്‍ചാണ്ടി അറിയിച്ചിട്ടുണ്ട്.

തിര‍ഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്ക് കഴി‍ഞ്ഞതിന് പിന്നാലെയാണ് കോവിഡ് ബാധ സ്ഥിരീകരിക്കുന്നത്. പുതുപ്പള്ളിയില്‍ സ്ഥാനാര്‍ഥിയായ ഉമ്മന്‍ ചാണ്ടി കേരളമാകെ പര്യടനത്തില്‍ സജീവമായിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയനും അല്‍പം മുന്‍പ് കോവിഡ് സ്ഥിരീകരിച്ചിരുന്നു. മുഖ്യമന്ത്രിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.