കോവിഡ് നിയന്ത്രണങ്ങള്‍ കർശനമാക്കുന്നു; മറ്റു സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് ക്വാറന്റീന്‍ നിര്‍ബന്ധം

കോവിഡ് നിയന്ത്രണങ്ങള്‍ കർശനമാക്കുന്നു; മറ്റു സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് ക്വാറന്റീന്‍ നിര്‍ബന്ധം

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് വീണ്ടും സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലേക്കു വരുന്നവര്‍ ഏഴുദിവസത്തില്‍ കൂടുതല്‍ കഴിയുന്നുണ്ടെങ്കില്‍ ആദ്യ ഏഴുദിവസം ക്വാറന്റെയ്‌നില്‍ കഴിയണമെന്നാണ് ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശം.
എട്ടാം ദിവസം ആര്‍.ടി.പി.സി.ആര്‍. പരിശോധന നടത്തി രോഗമില്ലെന്ന് ഉറപ്പുവരുത്തണം. ഏഴുദിവസത്തിനകം മടങ്ങിപ്പോകുന്നെങ്കില്‍ ക്വാറന്റീനില്‍ കഴിയേണ്ടതില്ല.

മാസ്‌ക് കൃത്യമായി ധരിക്കാത്തവര്‍ക്കും സാമൂഹിക അകലം പാലിക്കാത്തവര്‍ക്കുമെതിരെ കര്‍ശന നടപടിയെടുക്കാനാണ് പോലീസിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. സാമൂഹിക അകലം പാലിക്കാത്തവര്‍ക്കെതിരെയും കര്‍ശന നടപടി ഉണ്ടാകും.

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ഇന്നലെ 236 കേസുകളാണ് പോലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 57 പേരെ അറസ്റ്റു ചെയ്യുകയും നാല് വാഹനം പിടിച്ചെടുക്കുകയും ചെയ്തു. മാസ്‌ക് ധരിക്കാത്തതിന് 862 പേര്‍ക്കെതിരെ പിഴ ചുമത്തി.
പ്രതിദിന കോവിഡ് പരിശോധനകളും വര്‍ധിപ്പിക്കും. കഴിഞ്ഞദിവസം 33,699 ആര്‍.ടി.പി.സി.ആര്‍. പരിശോധനയുള്‍പ്പെടെ 60,554 പരിശോധനയാണ് സംസ്ഥാനത്ത് നടത്തിയത്.

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടവരും വോട്ടുചെയ്യാന്‍ പോയവരും പനി, ചുമ, ജലദോഷം, തൊണ്ടവേദന തുടങ്ങിയ ലക്ഷണങ്ങളുണ്ടെങ്കില്‍ കോവിഡ് പരിശോധന നടത്തണം. അതേസമയം തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാത്തെ കോവിഡ് കേസുകളില്‍ വര്‍ധനവ് ഉണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.