ഐപിഎല്‍ പതിനാലാം സീസണിന് ഇന്ന് തുടക്കം

ഐപിഎല്‍ പതിനാലാം സീസണിന് ഇന്ന് തുടക്കം

ചെന്നൈ: ഐപിഎല്‍ പതിനാലാം പോരിന് ഇന്ന് രാത്രി 7.30 ന് ചെന്നൈയിലെ എം.എ. ചിദംബരം സ്റ്റേഡിയത്തില്‍ തുടക്കമാകും. അഞ്ചു തവണ ചാമ്പ്യന്മാരായ മുബൈ ഇന്ത്യന്‍സും ഇതുവരെ കിരീടമൊന്നും നേടാനാകാത്ത റോയല്‍ ചലഞ്ചേര്‍സ് ബാംഗ്ലൂരും തമ്മിലാണ് ആദ്യത്തെ മത്സരം. ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കിരീടം നേടിയ മുബൈയെ സംബന്ധിച്ചടത്തോളം ഈ സീസണില്‍ അവര്‍ ലക്ഷ്യം വയ്ക്കുന്നത് തുടര്‍ച്ചയായി മൂന്ന് കിരീടം നേടി ഹാട്രിക്ക് നേട്ടമാണ്. ചെന്നൈയിലെ സ്ലോ പിച്ച് സാധാരണ സ്പിന്നര്‍മാരെ തുണയ്ക്കുന്നതാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.