റോം: വത്തിക്കാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കാരിസ് ഇന്റര്‍നാഷണല്‍ മോഡറേറ്റര്‍ ഡോ. ജീന്‍ ലുക്ക് മോയന്‍സ് രാജിവച്ചു. വ്യക്തിപരവും കുടുംബപരവുമായ കാരണങ്ങളാലാണു രാജിവയ്ക്കുന്നതെന്ന് മാര്‍പാപ്പായ്ക്കയച്ച രാജി കത്തില്‍ വ്യക്തമാക്കി. പുതിയ മോഡറേറ്ററെ മാര്‍പാപ്പ നിശ്ചയിക്കും.
രണ്ടര വര്‍ഷങ്ങള്‍ക്കു മുന്‍പ് 2019 ജൂണ്‍ എട്ടിനാണ് ജീവന്റെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുക എന്ന ലക്ഷ്യത്തോടെ കുടുംബങ്ങള്‍ക്കും അല്‍മായര്‍ക്കുമുള്ള ശുശ്രൂഷാ സംവിധാനമായ കാത്തലിക് കരിസ്മാറ്റിക്ക് റിന്യൂവല്‍ ഇന്റര്‍നാഷണല്‍ സര്‍വീസ് (കാരിസ്) എന്ന സംവിധാനം രൂപീകരിച്ചത്. അതിന്റെ മോഡറേറ്റര്‍ ആയി ജീന്‍ ലുക്കിനെ ഫ്രാന്‍സിസ് മാര്‍പ്പാപ്പ നിയമിച്ചു. ലോകം മുഴുവനുമുള്ള കത്തോലിക്കാ കരിസ്മാറ്റിക്ക് ഗ്രൂപ്പുകളെയും മറ്റ് അല്‍മായ മുന്നേറ്റങ്ങളെയും ഒരു കുടക്കീഴിലാക്കുന്നതിനാണു കാരിസ് ആരംഭിച്ചത്്.
കുടുംബത്തില്‍ മൂത്ത മകള്‍ക്കുണ്ടായ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളെത്തുടര്‍ന്നു പക്ഷാഘാതമുണ്ടാവുകയും പൂര്‍ണമായും കിടപ്പിലാവുകയും ചെയ്തതാണ് ഡോ. ജീന്‍ ലുക്കിനെ ഇത്തരമൊരു തീരുമാനത്തില്‍ എത്തിച്ചത്. പന്ത്രണ്ടും പത്തും വയസുള്ള കൊച്ചുമക്കളുടെ ചുമതലയും ഏറ്റെടുക്കേണ്ടി വന്നതിനാല്‍ കുടുംബത്തിലേക്കു പൂര്‍ണസമയം ചെലവഴിക്കേണ്ടി വരുമെന്ന് ഫ്രെബുവരി 19-ന് മാര്‍പാപ്പയുമായുള്ള കൂടിക്കാഴ്ച്ചയില്‍ താന്‍ വ്യക്തമാക്കിയിരുന്നതായി കാരിസിലെ മറ്റ് അംഗങ്ങള്‍ക്ക് അയച്ച കത്തില്‍ പറയുന്നു. പ്രാര്‍ഥനയോടെ കുടുംബത്തിന്റെ നന്മയ്ക്കായി ഏറ്റവും ഉചിതമായ തീരുമാനമെടുക്കാന്‍ മാര്‍പാപ്പ തനിക്കു സ്വാതന്ത്ര്യം നല്‍കിയതായി ഡോ. ജീന്‍ ലുക്ക് പറഞ്ഞു. ഈ അന്തര്‍ദേശീയ സമിതിയില്‍ കോട്ടയം സ്വദേശി ഷെവലിയാര്‍ സിറില്‍ ജോണ്‍ ഏഷ്യയില്‍ നിന്നുള്ള അംഗമാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.