രണ്ടാഴ്ചത്തെ ഒളിവ് ജീവിതം അവസാനിപ്പിച്ച് പുറത്തേക്ക്? രാഹുല്‍ മാങ്കൂട്ടത്തില്‍ നാളെ പാലക്കാട്ട് വോട്ട് ചെയ്യാനെത്തിയേക്കും

രണ്ടാഴ്ചത്തെ ഒളിവ് ജീവിതം അവസാനിപ്പിച്ച് പുറത്തേക്ക്? രാഹുല്‍ മാങ്കൂട്ടത്തില്‍ നാളെ പാലക്കാട്ട് വോട്ട് ചെയ്യാനെത്തിയേക്കും

പാലക്കാട്: ലൈംഗിക പീഡനക്കേസുകളില്‍ പ്രതി ചേര്‍ക്കപ്പെട്ടതിനെ തുടര്‍ന്ന് ഒളിവില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ നാളെ വോട്ട് ചെയ്യാന്‍ പാലക്കാട് എത്തിയേക്കുമെന്ന് സൂചന. രണ്ട് കേസുകളിലും മുന്‍കൂര്‍ ജാമ്യം ലഭിച്ചതോടെയാണ് ഒളിവില്‍ തുടരുന്ന രാഹുല്‍ പുറത്ത് വരാനൊരുങ്ങുന്നത്.

പാലക്കാട് നഗരസഭയിലെ കുന്നത്തൂര്‍മേട് സൗത്ത് സെന്റ് സെബാസ്റ്റ്യന്‍സ് സ്‌കൂളിലെ ബൂത്ത് നമ്പര്‍ രണ്ടിലാണ് രാഹുലിന് വോട്ട്. രാഹുല്‍ താമസിക്കുന്ന ഫ്‌ളാറ്റ് ഈ വാര്‍ഡിലാണ്. കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റാണിത്.

ബംഗളൂരു സ്വദേശിയായ യുവതി നല്‍കിയ പീഡനക്കേസില്‍ മുന്‍കൂര്‍ ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് രാഹുല്‍ ഒളിവ് ജീവിതം അവസാനിപ്പിക്കുന്നത്. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ഇന്ന് ഹര്‍ജി പരിഗണിച്ച് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. എല്ലാ തിങ്കളാഴ്ചയും അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാക്കണം, സാക്ഷികളെ സ്വാധീനിക്കരുത് എന്നിവയാണ് ഉപാധികള്‍.

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആദ്യത്തെ കേസില്‍ ഹൈക്കോടതി അറസ്റ്റ് ചെയ്യുന്നത് വിലക്കിയിരുന്നു. ഈ കേസില്‍ വാദം നടക്കുന്നതിനിടെയാണ് രണ്ടാമത്തെ കേസ് രജിസ്റ്റര്‍ ചെയ്തത്. കെപിസിസിക്ക് വന്ന ഇ മെയില്‍ പരാതി പൊലീസിന് കൈമാറുകയായിരുന്നു. കേസില്‍ പരാതിക്കാരി മൊഴി നല്‍കിയിരുന്നു. എസ്.പി പുങ്കൂഴലിയാണ് മൊഴി രേഖപ്പെടുത്തിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.