'ആത്മഹത്യയില്‍ അഭയം പ്രാപിക്കുന്ന ഭീരുവല്ല'; ആരോപണം നിഷേധിച്ച് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍

'ആത്മഹത്യയില്‍ അഭയം പ്രാപിക്കുന്ന ഭീരുവല്ല'; ആരോപണം നിഷേധിച്ച് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍

തിരുവനന്തപുരം: ആത്മഹത്യയ്ക്കു ശ്രമിച്ചെന്ന പ്രചാരണം നിഷേധിച്ച് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍. ആത്മഹത്യയില്‍ അഭയം പ്രാപിക്കുന്ന ഭീരുവല്ല താനെന്നും തന്റെ കുടുംബം തകര്‍ന്നെന്ന് പ്രചരിപ്പിക്കുകയാണെന്നും സ്പീക്കര്‍. സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത വിഡിയോയിലാണ് സ്പീക്കറുടെ പ്രതികരണം.

ഏത് അന്വേഷണ ഏജന്‍സികള്‍ക്കു മുന്നിലും ഹാജരാകുമെന്ന് നേരത്തേ വ്യക്തമാക്കിയതാണ്. രക്തദാഹികള്‍ നടത്തുന്ന കുപ്രചാരണങ്ങള്‍ക്കു മുന്നില്‍ തല കുനിക്കില്ലെന്നും അദ്ദേഹം വിഡിയോയില്‍ വ്യക്തമാക്കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.