ബംഗാളില്‍ തെരഞ്ഞെടുപ്പിനിടെ സംഘര്‍ഷം; സിആര്‍പിഎഫ് വെടിപ്പില്‍ നാല് മരണം

ബംഗാളില്‍ തെരഞ്ഞെടുപ്പിനിടെ സംഘര്‍ഷം; സിആര്‍പിഎഫ് വെടിപ്പില്‍ നാല് മരണം

കല്‍ക്കട്ട: പശ്ചിമ ബംഗാളില്‍ നാലാം ഘട്ട നിയമസഭ തെരഞ്ഞെടുപ്പിനിടെ സംഘര്‍ഷം. കൂച്ച് ബിഹാറില്‍ സിആര്‍പിഎഫ് വെടിവയ്പില്‍ നാല് പേര്‍ മരിച്ചു. മരിച്ച നാല് പേരും തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ്.

സീതാള്‍കുച്ചിയിച്ചിയിലാണ് സംഘര്‍ഷത്തില്‍ മാധ്യമ പ്രവര്‍ത്തകരെയും കൈയ്യേറ്റം ചെയ്തു. പോളിംഗ് ബൂത്തുകള്‍ക്ക് നേരെ ബോംബേറുമുണ്ടായി. അതേസമയം ബിജെപി നേതാവിന് നേരെ ആക്രമണമുണ്ടായി. ലോക്കറ്റ് ചാറ്റര്‍ജിക്ക് നേരെയാണ് ഹ്ലൂഗിയില്‍ ആക്രമണമുണ്ടായത്. വാഹനവും അടിച്ച് തകര്‍ത്തു. കൂച്ച് ബിഹാര്‍ സംഘര്‍ഷത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി. ദിനഹട്ടയിലെ സംഘര്‍ഷത്തില്‍ ബിജെപി പ്രവര്‍ത്തകന്‍ മരിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.