അബുദാബി: യുഎഇയില്‍ ഇന്ന് 1810 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 1652 പേർ രോഗമുക്തി നേടി. രണ്ട് മരണവും ഇന്ന് റിപ്പോർട്ട് ചെയ്തു. രാജ്യത്ത് റിപ്പോർട്ട് ചെയ്ത 483747 കോവിഡ് കേസുകളില്‍ 468456 പേരാണ് രോഗമുക്തി നേടിയത്. 1531 മരണവും ഇത് വരെ റിപ്പോർട്ട് ചെയ്തു. ആക്ടീവ് കേസുകള്‍ 13 760 ആണ്. 242,415 ടെസ്റ്റ് നടത്തിയതില്‍ നിന്നാണ് 1810 പേർക്ക് രോഗബാധ സ്ഥിരീകരിച്ചത്.
അതേസമയം കോവിഡ് പശ്ചാത്തലത്തില്‍ കുട്ടികളുടെ ആരോഗ്യകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധവേണമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നല്‍കി. കോവിഡിന്റെ രണ്ടാം തരംഗം മുതിർന്നവരേക്കാള്‍ പ്രായം കുറഞ്ഞവരിലേക്കാണ് കൂടുതല്‍ വേഗത്തില്‍ പകരുന്നതെന്നാണ് പഠനങ്ങള്‍ പറയുന്നത്. അതുകൊണ്ടുതന്നെ രാജ്യത്ത് രോഗവ്യാപനം കുറയുന്നുവെന്നുളളളതുകൊണ്ട് ആരോഗ്യകാര്യങ്ങളില്‍ അലംഭാവമരുതെന്നും ഡോക്ടമാർ ഓർപ്പിക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.