തൃശൂര്‍ പൂരത്തിനെത്തുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം

തൃശൂര്‍ പൂരത്തിനെത്തുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം

തൃശൂര്‍: കോവിഡ് വ്യാപനം കൂടി വരുന്ന സാഹചര്യത്തിലും ഇത്തവണയും തൃശൂര്‍ പൂരം പ്രൗഢിയോടെ നടത്താന്‍ തീരുമാനം. ചടങ്ങുകളില്‍ മാറ്റമുണ്ടാകില്ലെങ്കിലും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും. ഇതുമായി ബന്ധപ്പെട്ട മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്.

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ തൃശൂര്‍ പൂരത്തിനെത്തുന്നവര്‍ക്ക് മാസ്‌ക്കും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമാക്കും. 45 വയസിന് മുകളില്‍ പ്രായമുള്ളവര്‍ വാക്‌സിനേറ്റഡ് സര്‍ട്ടിഫിക്കറ്റ് കൊണ്ടുവരണം. 45 വയസില്‍ താഴെയുള്ളവര്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈയ്യില്‍ കരുതണം. ആര്‍ടിപിസിആര്‍ പരിശോധനയില്‍ നെഗറ്റീവായവര്‍ക്ക് മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക. വാക്‌സിന്‍ നല്‍കാന്‍ പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കാനും യോഗത്തില്‍ തീരുമാനമായി.

പൂരപ്പറമ്പിൽ പ്രവേശിക്കുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തും. 10 വയസില്‍ താഴെ ഉള്ള കുട്ടികളെ പൂരപ്പറമ്പിൽ പ്രവേശിപ്പിക്കില്ല. വിവിധ സ്ഥലങ്ങളില്‍ പോലീസ് പരിശോധന കര്‍ശനമാക്കാനും യോഗത്തില്‍ ധാരണയായി. പൂരം നടത്തിപ്പില്‍ ആശങ്ക അറിയിച്ച്‌ ആരോഗ്യവകുപ്പ് അടുത്തിടെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പൂരത്തിനെത്തുന്ന ആളുകളെ നിയന്ത്രിച്ചില്ലെങ്കില്‍ വലിയ രീതിയില്‍ രോഗവ്യാപനം ഉണ്ടാകുമെന്നായിരുന്നു ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.