ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് സി ബി എസ് ഇ പത്താംക്ലാസ് പരീക്ഷ റദ്ദാക്കി. പന്ത്രണ്ടാം ക്ലാസ് പരീക്ഷ മാറ്റിവയ്‌ക്കാനും തീരുമാനിച്ചു. കൊവിഡ് രണ്ടാം തരംഗം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി, വിദ്യാഭ്യാസ സെക്രട്ടറി, സി ബി എസ് ഇ ഉദ്യോഗസ്ഥര്‍ എന്നിവരുമായാണ് പ്രധാനമന്ത്രി ചര്‍ച്ച നടത്തിയത്.
പത്താംക്ലാസില്‍ ഇതുവരെയുളള പ്രകടന മികവ് അടിസ്ഥാനമാക്കി സ്കോര്‍ നല്‍കും. സ്കോര്‍ തൃപ്തികരമല്ലെങ്കില്‍ പിന്നീട് പരീക്ഷ എഴുതാം. അടുത്ത മാസം മൂന്നിനാണ് സി ബി എസ് ഇ പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷകള്‍ നിശ്ചയിച്ചിരുന്നത്.
കോവിഡ് വ്യാപനം രൂക്ഷമായതിനാല്‍ പരീക്ഷ മാറ്റണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി തുടങ്ങിയവര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതുസംബന്ധിച്ച് കേന്ദ്രസര്‍ക്കാരും സി.ബി.എസ്.ഇയും തമ്മില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ചര്‍ച്ചകള്‍ നടന്നുവരികയായിരുന്നു. കൊവിഡ് വ്യാപനം രൂക്ഷമായതിനാല്‍ പരീക്ഷ മാറ്റണമെന്ന് ഡല്‍ഹി അടക്കമുളള സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.