സണ്‍റൈസേഴ്‌സിനെതിരെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരുവിന് ആറ് റണ്‍സ് വിജയം

സണ്‍റൈസേഴ്‌സിനെതിരെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരുവിന് ആറ് റണ്‍സ് വിജയം

മുംബൈ: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും സണ്‍റൈസേഴ്‌സ് ഹൈദരാബാദും ഏറ്റുമുട്ടിയ മത്സരത്തില്‍ ആറ് റണ്‍സിന്റെ തകർപ്പൻ വിജയം സ്വന്തമാക്കി കോഹ്ലിയുടെ നേതൃത്വത്തില്‍ ഇറങ്ങിയ ബാംഗ്ലൂര്‍ ടീം.
ബാംഗ്ലൂര്‍ ഉയര്‍ത്തിയ 150 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദിന് ഒൻപത് വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ഒരു ഘട്ടത്തില്‍ വിജയത്തിലേക്ക് കുതിച്ച ഹൈദരാബാദ് അവസാന ഓവറുകളിലാണ് മത്സരം കൈവിട്ടത്.

150 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദിന്റെ സ്കോര്‍ 13-ല്‍ എത്തിയപ്പോള്‍ തന്നെ വൃദ്ധിമാന്‍ സാഹയുടെ (1) വിക്കറ്റ് നഷ്ടമായി. തുടര്‍ന്ന് ക്രീസില്‍ ഒന്നിച്ച ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ - മനീഷ് പാണ്ഡെ സഖ്യം രണ്ടാം വിക്കറ്റില്‍ 83 റണ്‍സ് ചേര്‍ത്ത് ഹൈദരാബാദിന് മികച്ച അടിത്തറ സമ്മാനിച്ചു. 37 പന്തില്‍ നിന്ന് ഒരു സിക്സും ഏഴു ഫോറുമടക്കം 54 റണ്‍സെടുത്ത വാര്‍ണറെ പുറത്താക്കി കൈല്‍ ജാമിസനാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.
പിന്നാലെ 17-ാം ഓവറില്‍ ജോണി ബെയര്‍സ്റ്റോയേയും (12), മനീഷ് പാണ്ഡെയേയും (38), വിജയ് ശങ്കര്‍ (3), ജേസണ്‍ ഹോള്‍ഡര്‍ (4). ഒൻപത് പന്തില്‍ നിന്ന് 17 റണ്‍സടിച്ച റാഷിദ് ഖാന്‍ അവസാനം വരെ ശ്രമിച്ച്‌ നോക്കിയെങ്കിലും ഫലമുണ്ടായില്ല.

ബാംഗ്ലൂരിനായി ഷഹബാസ് അഹമ്മദ് മൂന്നും ഹര്‍ഷല്‍ പട്ടേല്‍ മുഹമ്മദ് സിറാജ് എന്നിവര്‍ രണ്ടും വിക്കറ്റുകള്‍ വീതം വീഴ്ത്തി.

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂര്‍ 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സെടുത്തു. ചെന്നൈയിലെ സ്ലോ പിച്ചില്‍ തന്ത്രപരമായ ബോളിങ് മാറ്റങ്ങളിലൂടെയാണ് സണ്‍റൈസേഴ്‌സ് നായകന്‍ ഡേവിഡ് വാര്‍ണര്‍ ബാംഗ്ലൂരിനെ താരതമ്യേന ചെറിയ സ്‌കോറില്‍ തളച്ചത്. അര്‍ധ സെഞ്ചുറി നേടിയ ഗ്ലെന്‍ മാക്‌സെ്‌വെല്ലാണ് ബാംഗ്ലൂര്‍ നിരയിലെ ടോപ് സ്‌കോറര്‍. 41 പന്തുകള്‍ നേരിട്ട താരം മൂന്ന് സിക്‌സും അഞ്ചു ഫോറുമടക്കം 59 റണ്‍സെടുത്തു. മാക്സ്വെല്‍ ഒഴികെ ബാക്കി ആര്‍ക്കും കാര്യമായി തിളങ്ങാന്‍ കഴിഞ്ഞില്ല. 29 പന്തില്‍ നിന്ന് നാല് ഫോറടക്കം 33 റണ്‍സെടുത്ത കൊഹ്ലിയെ ജേസന്‍ ഹോള്‍ഡര്‍ മടക്കി.

പിന്നാലെയെത്തിയ എ ബി ഡിവില്ലിയേഴ്‌സിന് (1) വെറും അഞ്ച് പന്തുകളുടെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ. മൂന്നാം വിക്കറ്റില്‍ വിരാട് കോഹ്ലിയും മാക്‌സ്വെലും ചേര്‍ന്ന് 38 പന്തില്‍ കൂട്ടിച്ചേര്‍ത്ത 44 റണ്‍സാണ് ബാംഗ്ലൂര്‍ നിരയിലെ മികച്ച കൂട്ടുകെട്ട്. ഏറെ പ്രതീക്ഷ വച്ചിരുന്ന ദക്ഷിണാഫ്രിക്കന്‍ താരം എബി ഡിവില്ലിയേഴ്‌സ് ഉള്‍പ്പെടെയുള്ളവര്‍ ക്ലിക്കാകാതെ പോയതാണ് ബാംഗ്ലൂരിന് തിരിച്ചടിയായത്.

സണ്‍റൈസേഴ്‌സിനായി ജേസണ്‍ ഹോള്‍ഡര്‍ മൂന്നു വിക്കറ്റ് വീഴ്ത്തി. റാഷിദ് ഖാന്റെ നാല് ഓവറില്‍ 18 റണ്‍സ് മാത്രം വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തിയ പ്രകടനവും ശ്രദ്ധേയമായി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.