കോവിഡ് വ്യാപനം രൂക്ഷം: രാജ്യത്ത് രണ്ട് ലക്ഷം കടന്ന് രോഗികള്‍; 1038 മരണം

കോവിഡ് വ്യാപനം രൂക്ഷം: രാജ്യത്ത് രണ്ട് ലക്ഷം കടന്ന് രോഗികള്‍; 1038 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം അതിതീവ്രം. പ്രതിദിന രോഗബാധിതരുടെ എണ്ണം രണ്ട് ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,00,739 ലക്ഷം പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 1038 പേര്‍ രാജ്യത്ത് മരണമടഞ്ഞു. രാജ്യത്ത് ഇതുവരെ ഉണ്ടായിട്ടുളളതില്‍ ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ദ്ധനയാണിത്.

ഏപ്രില്‍ നാലിനാണ് രാജ്യത്ത് ആദ്യമായി കൊവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷം എത്തിയത്. ഏപ്രില്‍ പത്തിന് പ്രതിദിന കൊവിഡ് രോഗികള്‍ ഒന്നര ലക്ഷമായി ഉയര്‍ന്നു. പ്രതിദിന രോഗികളുടെ എണ്ണം ഒരു ലക്ഷത്തില്‍ നിന്നും രണ്ടു ലക്ഷത്തിലേക്ക് എത്താനെടുത്തത് പത്തു ദിവസമാണ്. പ്രതിദിന രോഗികളുടെ എണ്ണത്തില്‍ അമേരിക്ക മാത്രമാണ് ഇന്ത്യയ്‌ക്ക് മുൻപ് രണ്ടു ലക്ഷം കടന്ന ഏക രാജ്യം.

കഴിഞ്ഞ മാര്‍ച്ച്‌ ഒന്നിന് പ്രതിദിന രോഗികള്‍ വെറും 12,271 ആയിരുന്നു. അവിടെ നിന്നാണ് രോഗവ്യാപനത്തില്‍ വന്‍ കുതിപ്പ് ഉണ്ടായിരിക്കുന്നത്. നിലവില്‍ ചികിത്സയില്‍ ഉളളവരുടെ എണ്ണം 14 ലക്ഷത്തിനോട് അടുക്കുകയാണ്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് പ്രതിദിന മരണ നിരക്ക് ആയിരം കടക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.