ജപ്പാനിലും കോവിഡ് വ്യാപനം; ടോക്യോ ഒളിമ്പിക്സ് റദ്ദാക്കിയേക്കും

ജപ്പാനിലും കോവിഡ് വ്യാപനം; ടോക്യോ ഒളിമ്പിക്സ് റദ്ദാക്കിയേക്കും

ടോക്യോ: കോവിഡ്-19 രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഒളിമ്പിക്സ് വീണ്ടും റദ്ദാക്കിയേക്കും. രാജ്യത്തെ കോവിഡ് കേസുകളില്‍ തുടര്‍ന്നും വര്‍ധനവ് രേഖപ്പെടുത്തിയാല്‍ ഒളിമ്പിക്‌സ് റദ്ദാക്കേണ്ടിവരുമെന്ന് ജപ്പാനിലെ ഡെമോക്രാറ്റിക് പാര്‍ട്ടി സെക്രട്ടറി ജനറല്‍ തോഷിഹിറോ നിക്കായ് പറഞ്ഞു.

കോവിഡ് വ്യാപനത്തോടെ 2020-ല്‍ നടത്തേണ്ടിയിരുന്ന ഒളിമ്പിക്സ് 2021-ലേക്ക് മാറ്റി വയ്ക്കുകയായിരുന്നു. കോവിഡിന്റെ പശ്ചാത്തലത്തില്‍ നീട്ടിവെച്ച ഒളിമ്പിക്സ് 2021 ജൂലായ് 23 മുതല്‍ ഓഗസ്റ്റ് എട്ടുവരെ നടത്താനായിരുന്നു രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി എക്‌സിക്യൂട്ടീവ് ബോര്‍ഡ് യോഗത്തില്‍ തരുമാനിച്ചിരുന്നത്.

എന്നാല്‍ കോവിഡ് വീണ്ടും രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇത്തവണ ഒളിമ്പിക്സ് റദ്ദാക്കേണ്ടിവരും എന്ന സൂചനയാണ് ലഭിക്കുന്നത്. ജപ്പാനില്‍ കോവിഡ് കേസുകള്‍ വര്‍ധിച്ച് വരികയാണ്. രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ ഒസാക്കയില്‍ ബുധനാഴ്ച 1,100 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.