തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് സഹായവുമായി ബി.പി.സി.എല്‍. സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് പ്രതിദിനം 1.5 ടണ്‍ മെഡിക്കല്‍ ഓക്സിജന്‍ നല്‍കുമെന്ന് ബി.പി.സി.എല്‍ വ്യക്തമാക്കി.
അതേസമയം, പ്രതിദിനം 8000ല്‍ അധികം രോഗികളുമായി സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുകയാണ്. കൊവിഡ് ബാധിതരായും, മറ്റ് ഇതര രോഗങ്ങളുമായും സ്വകാര്യ, സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സയ്ക്ക് എത്തുന്നവരുടെ എണ്ണവും വര്‍ധിച്ചു. ഇതേതുടര്‍ന്ന് ആശുപത്രികളില്‍ അടിയന്തര ഘട്ടങ്ങളില്‍ ഓക്സിജന്‍ ലഭ്യമാകുമോയെന്ന സംശയവുമുണ്ട്.
ഈ അടിയന്തര സാഹചര്യം കണക്കിലെടുത്തതാണ് ബി.പി.സി.എല്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് ഓക്സിജന്‍ എത്തിക്കുന്നത്ത്. ബി.പി.സി.എല്ലിന്റെ കൊച്ചിയിലെ റിഫൈനറിയില്‍ നിന്നാവും ഓക്സിജന്‍ എത്തിക്കുന്നത്. സംസ്ഥാനത്ത് കഴിഞ്ഞവര്‍ഷം 40 ടണ്‍ ഓക്സിജന്‍ ബി.പി.സി.എല്‍ ആശുപത്രികള്‍ക്ക് നല്‍കിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.