2021-22 അദ്ധ്യയന വര്‍ഷത്തെ ടെക്നിക്കല്‍ ഹൈസ്‌ക്കൂള്‍ പ്രവേശനം: അപേക്ഷ തിയതി 30 വരെ നീട്ടി

2021-22 അദ്ധ്യയന വര്‍ഷത്തെ ടെക്നിക്കല്‍ ഹൈസ്‌ക്കൂള്‍ പ്രവേശനം: അപേക്ഷ തിയതി 30 വരെ നീട്ടി

തിരുവനന്തപുരം: സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ വിവിധ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന 39 ടെക്നിക്കല്‍ ഹൈസ്‌ക്കൂളുകളിലേക്ക് 2021-22 അദ്ധ്യയന വര്‍ഷത്തെ പ്രവേശനത്തിനുള്ള അപേക്ഷ തിയതി നീട്ടി. ഏപ്രില്‍ 30 വരെയാണ് നീട്ടിയത്.

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ നേരിട്ട് അപേക്ഷ വിതരണം ചെയ്യില്ല. പകരം http://www.polyadmission.org/ths ല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തില്‍ സംവരണ മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും വിദ്യാര്‍ത്ഥികളെ തിരഞ്ഞെടുക്കുക.

എന്നാൽ ഓരോ ടെക്നിക്കല്‍ ഹൈസ്‌ക്കൂളുകളിലേയും അനുവദിക്കപ്പെട്ടിട്ടുള്ള സീറ്റുകളേക്കാള്‍ കൂടുതൽ അപേക്ഷകരുള്ള സ്ഥാപനങ്ങളില്‍ മാത്രമേ പ്രവേശന പരീക്ഷ ഉണ്ടാകൂ. ഏഴാം ക്ലാസ് നിലവാരത്തിലുള്ള ഇംഗ്ലീഷ്, കണക്ക്, ഫിസിക്സ്, കെമിസ്ട്രി, പൊതു വിജ്ഞാനം, മെന്റല്‍ എബിലിറ്റി എന്നീ വിഷയങ്ങളില്‍ നിന്നാണ് പ്രവേശന പരീക്ഷയ്ക്കുള്ള ചോദ്യങ്ങള്‍. പ്രവേശന പരീക്ഷ മെയ് നാലിന് രാവിലെ 10 മുതല്‍ 11.30 വരെ അതത് ടെക്നിക്കല്‍ ഹൈസ്‌ക്കൂളുകളില്‍ നടത്തും.

ടെക്നിക്കല്‍ ഹൈസ്‌ക്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സംസ്ഥാനത്തെ പോളിടെക്‌നിക് കോളേജുകളിലെ പ്രവേശനത്തിന് 10 ശതമാനം സീറ്റുകള്‍ സംവരണം ചെയ്തിട്ടുണ്ട്. കൂടുതൽ വവിവരങ്ങള്‍ http://www.polyadmission.org/ths എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.