'ആറ് വര്‍ഷത്തിനിടെ പൂഞ്ഞാര്‍ മണ്ഡലത്തില്‍ ലൗ ജിഹാദിന് ഇരയായത് 47 പെണ്‍കുട്ടികള്‍': തുറന്ന് പറഞ്ഞ് പി.സി ജോര്‍ജ്

 'ആറ് വര്‍ഷത്തിനിടെ പൂഞ്ഞാര്‍ മണ്ഡലത്തില്‍ ലൗ ജിഹാദിന് ഇരയായത് 47 പെണ്‍കുട്ടികള്‍':  തുറന്ന് പറഞ്ഞ് പി.സി ജോര്‍ജ്

കൊച്ചി: കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ തന്റെ മണ്ഡലമായ പൂഞ്ഞാറില്‍ മാത്രം 47 ഓളം പെണ്‍കുട്ടികള്‍ ലൗ ജിഹാദിന് ഇരകളായെന്ന് പി.സി ജോര്‍ജ് എംഎല്‍എ. ഇത് വ്യക്തമായ കണക്കാണ്. താന്‍ മുന്‍കൈയ്യെടുത്താണ് ചിലരുടെ വിവാഹം നടത്തിക്കൊടുത്തത്. അന്ന് ഇത് ലൗ ജിഹാദാണന്ന് അറിയില്ലായിരുന്നുവെന്നും പിന്നീട് വ്യാപകമായപ്പോഴാണ് കാര്യം പിടികിട്ടിയതെന്നും പി.സി ജോര്‍ജ് സീ ന്യൂസിനോട് പറഞ്ഞു.

ഇത്തരത്തില്‍ ലൗ ജിഹാദിന് ഇരയായവരില്‍ 35 പേരും ക്രിസ്ത്യന്‍ സമുദായത്തിലെ പെണ്‍കുട്ടികളാണ്. ബാക്കി 12 പേര്‍ ഹിന്ദു പെണ്‍കുട്ടികളാണ്. ഒന്നര മാസം മുമ്പ് തിക്കോയില്‍ നിന്ന് ഒരു പെണ്‍കുട്ടി പോയി. പ്രാര്‍ഥിച്ചുകൊണ്ടിരുന്ന കുട്ടി കൊന്തയുമായിട്ടാണ് മോട്ടോര്‍ സൈക്കിളില്‍ കയറി പോയത്. രണ്ടാഴ്ച മുമ്പും രണ്ട് മാസം മുമ്പും സമീപ മേഖലകളില്‍ നിന്നു പെണ്‍കുട്ടികളെ ലൗ ജിഹാദ് വഴി കടത്തിയിട്ടുണ്ട്. നാണക്കേടോര്‍ത്ത് കുടുംബങ്ങള്‍ ഇത് രഹസ്യമാക്കി വയ്ക്കുകയാണ്.


ആനിയിളപ്പിലും തീക്കോയിയിലും പെണ്‍കുട്ടികളെ ലൗ ജിഹാദില്‍ പെടുത്തിയത് ഈരാറ്റുപേട്ടക്കാരാണ്. ഇത് തുറന്നു പറയുന്നതിന്റെ പേരില്‍ ആരും വിഷമിച്ചിട്ടു കാര്യമില്ല. പെണ്‍കുട്ടികളെ എങ്ങനെ മുസ്ലിമാക്കുന്നു. പിന്നീട് എവിടെ കൊണ്ടുപോകുന്നു എന്നറിയില്ല. ഒരു ജനപ്രതിനിധി എന്ന നിലയില്‍ ഇതിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുമെന്നും പി.സി ജോര്‍ജ് പറഞ്ഞു.

ലൗ ജിഹാദിന്റെ പേരില്‍ മുസ്ലിം സമുദായത്തെ അടച്ച് കുറ്റപ്പെടുത്തുന്നില്ല. ആ സമുദായത്തിലെ തീവ്രവാദികളാണ് ഇതിന് പിന്നില്‍. സുപ്രീം കോടതിയുടെ മുന്നില്‍ ലൗ ജിഹാദ് എന്നൊരു വാക്കില്ല. അങ്ങനൊരു വാക്ക് ഡിക്ഷണറിയിലുണ്ടോ. നിയമ വ്യവസ്ഥയില്‍ എവിടെങ്കിലും പറഞ്ഞിട്ടുണ്ടോ. സ്വാഭാവികമായും സുപ്രീം കോടതി ലൗ ജിഹാദ് ഇല്ലെന്ന് പറയും. പക്ഷേ ഞാന്‍ പറയും ലൗ ജിഹാദുണ്ടെന്ന്. തനിക്ക് ബോധ്യമുള്ളതുകൊണ്ടാണ് ഇത് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു






വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.