ദുബായ് സെന്റ് തോമസ് ഓർത്തഡോക്സ്‌ പള്ളി അങ്കണത്തിൽ രക്‌തദാന ക്യാമ്പ്

ദുബായ് സെന്റ് തോമസ് ഓർത്തഡോക്സ്‌ പള്ളി അങ്കണത്തിൽ രക്‌തദാന ക്യാമ്പ്

ദുബായ്: സെന്റ് തോമസ് ഓർത്തഡോക്സ്‌ കത്തീഡ്രൽ ക്രൈസ്തവ യുവജനപ്രസ്ഥാനം യൂണിറ്റിന്റെ അഭിമുഖ്യത്തിൽ രക്തദാനം ജീവദായകം എന്ന സന്ദേശത്തിൽ ദുബായ് ബ്ലഡ് ഡോനേഷൻ സെന്ററുമായി കൈകോർത്തു സെന്റ് തോമസ് ഓർത്തഡോക്സ്‌ പള്ളി അങ്കണത്തിൽ രക്‌തദാന ക്യാമ്പ് നടത്തപ്പെട്ടു. 09/10/2020 വെള്ളിയാഴ്ച രാവിലെ 9.30 മുതൽ ദൈവാലയ അങ്കണത്തിൽ ആരംഭിച്ച ക്യാമ്പിൽ നൂറിൽ പരം അംഗങ്ങൾ കോവിഡ് പ്രോട്ടോകോൾ പാലിച്ചു രക്തദാനം നടത്തി. കോവിഡ് മഹാമാരിയിൽ ദുബായ് ബ്ലഡ് ഡോനേഷൻ സെന്ററിൽ വർദ്ധിച്ചു വരുന്ന രക്തത്തിന്റെ ആവശ്യം കണക്കിലെടുത്തു , സുരക്ഷിതമായി സർക്കാർ അനുമതിയോടെ പള്ളി അങ്കണത്തിൽ രക്ത ദാന ക്യാമ്പ് നടത്താൻ സാധിച്ചതിൽ ദൈവത്തെ സ്തുതിക്കുന്നു .

കോവിഡ് പ്രോട്ടോക്കോളും സർക്കാർ നിർദേശങ്ങളും പാലിക്കുന്നതിന്റെ ഭാഗമായി ,സമയ ക്രമം പാലിച്ചു പല സമയങ്ങളായി രക്ത ദാതാക്കളെ പള്ളി അങ്കണത്തിൽ കൃത്യതയോടെ എത്തിച്ചതിൽ ദുബായ് യുവജനപ്രസ്ഥാന യൂണിറ്റ് അംഗങ്ങളുടെ സഹകരണവും ബ്ലഡ് ഡോനേഷൻ കമ്മിറ്റിയുടെ നിതാന്ത പ്രവർത്തനവും അഭിനന്ദനീയമാണ് .

രക്ത ദാന ക്യാമ്പ് ദുബായ് സെന്റ് തോമസ് പള്ളി അങ്കണത്തിൽ നടത്തുന്നതിനായി അനുമതി തന്ന ദുബായ് ഗവണ്മെന്റ് , കമ്യൂണിറ്റി ഡെവലപ്മെൻറ് അതോറിറ്റി ( സി ഡി എ ) , ദുബായ് ബ്ലഡ് ഡോനേഷൻ സെന്റർ സംവിധാനങ്ങളോടുള്ള ദുബായ് സെന്റ് തോമസ് ഓർത്തഡോക്സ്‌ ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ കടപ്പാട് ഈ അവസരത്തിൽ അറിയിക്കുന്നു .

രക്തദാന ക്യാമ്പ് നമ്മുടെ പള്ളി അങ്കണത്തിൽ നടത്തുന്നതിനായി ഗവണ്മെന്റ് തലത്തിൽ അനുമതിക്കു വേണ്ടി പ്രവത്തിച്ച ഇടവകാംഗം ശ്രീ : ബ്യൂട്ടി പ്രസാദിനോടുള്ള ദുബായ് സെന്റ് തോമസ് യുവജനപ്രസ്ഥാനത്തിന്റെ നന്ദി അറിയിക്കുന്നു .

രക്തദാന ക്യാമ്പിന് വേണ്ട ആവശ്യമായ നിർദേശവും നേതൃത്വവും നൽകിയ ഇടവക വികാരി റവ ഫാ നൈനാൻ ഫിലിപ്പ്, സഹവികാരി റവ ഫാ സിബു തോമസ് , ഇടവക ട്രസ്റ്റി സുനിൽ സി ബേബി , ഇടവക സെക്രട്ടറി ബാബു കുരുവിള , ഇടവക മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ എന്നിവരോടുള്ള നന്ദി അറിയിക്കുന്നു .

രക്തദാന ക്യാമ്പിനു നേതൃത്വം നൽകിയ ദുബായ് യുവജനപ്രസ്ഥാനം വൈസ് പ്രസിഡന്റ്‌ ശ്രീ കുര്യൻ വർഗീസ്, സെക്രട്ടറി ശ്രീ ഷിജു തങ്കച്ചൻ, ജോയിന്റ് സെക്രട്ടറി ശ്രീ ബേസിൽ ജോൺ , ട്രഷറർ ശ്രീ : ചെറിയാൻ ഉമ്മൻ ,ബ്ലഡ് ഡോനേഷൻ കോ-ഓർഡിനേറ്റർമാരായ ശ്രീ വിവേക് ജി ബിജു , ശ്രീ ബിജു ജോർജ്ജ് , ദുബായ് യുവജനപ്രസ്ഥാന കമ്മിറ്റി അംഗങ്ങൾ ,

ബ്ലഡ് ഡോനേഷൻ കോർ കമ്മിറ്റി അംഗങ്ങൾ, സാജൻ തോമസ്, എബി, അഖിൽ, കിരൺ , ഇടവകയിലെ മറ്റു ആത്മീയ സംഘടനാ ഭാരവാഹികൾ , ദുബായ് യുവജനപ്രസ്ഥാനത്തിന്റ അഭ്യുദയകാംക്ഷികളായ നിങ്ങളോരോരുത്തരോടുമുള്ള നന്ദി അറിയിക്കുന്നു .

അതിലുപരി കോവിഡ് മഹാമാരിയുടെ കാലത്തു , അന്നം തരുന്ന നാടിനോടും പൊതുസമൂഹത്തോടും ഉള്ള പ്രതിബദ്ധതയുടെ ഭാഗമായി രക്തദാനത്തിനായി എത്തി ഈ രക്തദാന ക്യാമ്പ് പരിപൂർണ്ണ വിജയമാക്കിയ ഏവരോടുമുള്ള നന്ദി അറിയിക്കുന്നു


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.