കോവിഡ് രൂക്ഷം; അത്യാവശ്യമല്ലെങ്കില്‍ ഇന്ത്യയിലേക്ക് പോകരുതെന്ന് ഒമാന്‍

കോവിഡ് രൂക്ഷം; അത്യാവശ്യമല്ലെങ്കില്‍ ഇന്ത്യയിലേക്ക് പോകരുതെന്ന് ഒമാന്‍

മസ്കറ്റ്: അത്യാവശ്യകാര്യങ്ങളില്ലെങ്കില്‍ ഇന്ത്യയിലേക്കുളള യാത്ര ഒഴിവാക്കണമെന്ന് ന്യൂഡൽഹിയിലെ ഒമാന്‍ എംബസി. ഇന്ത്യയില്‍ ക്രമാതീതമായി കൊവിഡ് കേസുകള്‍ കൂടുന്ന പശ്ചാത്തലത്തിലാണ് പുതിയ നി‍ർദ്ദേശമെന്ന് ഒമാന്‍ വാര്‍ത്താ ഏജന്‍സി (ഒഎന്‍എ) അറിയിച്ചു.

യാത്രാനിരോധവും നിയന്ത്രണവുമുള്‍പ്പടെയുളള വിവിധ മുന്‍കരുതല്‍ നടപടികള്‍ പ്രദേശിക അധികൃത‍ർ ആലോചിക്കുന്നതായും ഒമാന്‍ എംബസി അറിയിച്ചതായാണ് വാര്‍ത്താ ഏജന്‍സി വ്യക്തമാക്കുന്നത്.

അതേസമയം, ഒമാനിലേക്ക് പ്രവേശിക്കുന്നതിനുളള വിലക്ക് കഴിഞ്ഞ ദിവസം രാജ്യം നീക്കിയിരുന്നു.
വിദേശികളും സ്വദേശികളും ഉള്‍പ്പെടെയുള്ള എല്ലാവര്‍ക്കും ഒമാനിലേക്ക് പ്രവേശിക്കാമെന്നാണ് അധികൃതർ വ്യക്തമാക്കിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.