കോവിഡ് വായുവിലൂടെയും പകര്‍ന്നേക്കാം; ഡോ. രണ്‍ദീപ് ഗുലേറിയ

കോവിഡ് വായുവിലൂടെയും പകര്‍ന്നേക്കാം;  ഡോ. രണ്‍ദീപ് ഗുലേറിയ

ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് വ്യാപനം അതിതീവ്രം. രോഗബാധിതരുടെ എണ്ണം ദിനംപ്രതി കുതിച്ചുയരുകയാണ്. ഈ സാഹചര്യത്തിൽ കടുത്ത നിയന്ത്രണങ്ങളാണ് രാജ്യത്തെ ഏർപ്പെടുത്തിയിരിക്കുന്നത്. അതേസമയം കോവിഡ് വായുവിലൂടെയും പകരുമെന്ന് എയിംസ് ഡയറക്ടറും കോവിഡ് ദൗത്യസംഘാംഗവുമായ ഡോ. രണ്‍ദീപ് ഗുലേറിയ. സര്‍ജിക്കല്‍ മാസ്കോ, ഡബിള്‍ ലെയര്‍ മാസ്കോ നിര്‍ബന്ധമായും ഉപയോഗിക്കണം. അടച്ചിട്ട മുറികളില്‍ ആള്‍ക്കൂട്ടം പാടില്ലെന്നും ഡോ.ഗുലേറിയ പറഞ്ഞു.

കോവിഡിനെതിരായ പ്രതിരോധമാർഗങ്ങൾ ശക്തമായി തുടരുമ്പോഴും ലോകത്തേറ്റവും വേഗതയില്‍ കോവിഡ് പടരുന്ന രാജ്യമായി ഇന്ത്യ മാറിയെന്നാണ് ഇന്ന് രാവിലെ പുറത്തുവന്ന കണക്കുകള്‍ സൂചിപ്പിക്കുന്നത്.
രാജ്യത്ത് 24 മണിക്കൂറിനിടെ 2.61 ലക്ഷം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചെന്നാണ് റിപ്പോര്‍ട്ട്. ഇതാദ്യമായാണ് രാജ്യത്തെ രണ്ടരലക്ഷത്തിലേറെ പ്രതിദിന കേസുകള്‍ ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്നത്. 2,61,500 പേര്‍ക്ക് ഇന്ന് രാവിലെ ഒന്‍പത് മണി വരെയുള്ള 24 മണിക്കൂറില്‍ പുതുതായി കൊവിഡ് സ്ഥിരീകരിച്ചു എന്നാണ് ഔദ്യോഗിക കണക്ക്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.