ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ അതിനെ നേരിടാന്‍ കേന്ദ്ര സര്‍ക്കാരിന് മുന്നില്‍ അഞ്ച് നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ച് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. കോവിഡ് വാക്സിനേഷനുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ കത്തില്‍ പരാമർശിക്കുന്നത്.
കോവിഡ് വാക്സിനേഷന്‍ പ്രോഗ്രാം കൂടുതല്‍ വിപുലീകരിക്കണമെന്നും വാക്സിന്‍ എടുക്കുന്നവരുടെ എണ്ണം കൃത്യമായി നിര്‍ണയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാനങ്ങള്‍ക്ക് എങ്ങനെ വാക്സിനുകള്‍ വിതരണം ചെയ്യുമെന്ന മാര്‍ഗരേഖ കേന്ദ്രം പുറത്തിറക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.

മുന്‍നിര പ്രവര്‍ത്തകരെ നിര്‍ണയിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അനുമതി നല്‍കണം. വാക്സിന്‍ നിര്‍മാതാക്കള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കണം. ഇളവുകളും ഒപ്പം ഫണ്ടും അനുവദിക്കാം. അത് അവര്‍ക്ക് നിര്‍മാണശാലകള്‍ വിപുലീകരിക്കാനും കൂടുതല്‍ ഉല്‍പ്പാദനം നടത്താനും ഇത് സഹായിക്കും.
എന്നാൽ അമേരിക്കയേക്കാള്‍ വേഗത്തില്‍ നമ്മുടെ രാജ്യത്ത് വാക്സിനേഷന്‍ പുരോഗമിക്കുകയാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്ത്യ 122 ദശലക്ഷം ആളുകള്‍ക്ക് വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയത് 92 ദിവസത്തിനുള്ളിലാണ്. എന്നാൽ ഇത് അമേരിക്കയില്‍ 97 ദിവസം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്. ചൈന ഇത് 108 ദിവസം കൊണ്ടാണ് പൂര്‍ത്തിയാക്കിയതെന്നും കഴിഞ്ഞ 24 മണിക്കൂറില്‍ ഇന്ത്യയില്‍ 2.6 ദശലക്ഷം ആളുകള്‍ വാക്സിന്‍ സ്വീകരിച്ചതായും മന്ത്രാലയം വ്യക്തമാക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.