തൃശ്ശൂര്‍: സംസ്ഥാനത്തെ കോവിഡ് അതിവ്യാപനത്തിന്റെ സാഹചര്യത്തിൽ തൃശൂര്‍ പൂരം നടത്തിപ്പിനെക്കുറിച്ച് ചീഫ് സെക്രട്ടറി തലത്തില്‍ ഇന്ന് ചര്‍ച്ച നടക്കും. രാവിലെ 10.30ന് ഓണ്‍ലൈനായാണ് ചർച്ച നടത്തപ്പെടുക.
തൃശ്ശൂർ പൂരത്തിനുള്ള മാനദണ്ഡങ്ങള്‍ കഴിഞ്ഞയാഴ്ച നിശ്ചയിച്ചിരുന്നെങ്കിലും കോവിഡ് വ്യാപനം പശ്ചാത്തലത്തിലാണ് വീണ്ടും യോഗം. 45 വയസിന് മേലുള്ളവര്‍ കോവിഡ് വാക്സിന് ഒരു ഡോസെങ്കിലും എടുക്കണമെന്നും 45ന് താഴെയുള്ളവര്‍ ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തി നെഗറ്റീവാണെന്ന് തെളിയിക്കണമെന്നുമായിരുന്നു പൂരം കാണാനുള്ള ആദ്യ ഘട്ടത്തിലെ പ്രധാന വ്യവസ്ഥ.
ജില്ലയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 21.97 ശതമാനത്തിലേക്ക് ഉയര്‍ന്നതും പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ആയിരം കടന്നതും ഗൗരവമായി കണക്കിലെടുത്തിട്ടുണ്ട്. ഈ സാഹചര്യങ്ങളെല്ലാം കണക്കിലെടുത്താണ് ഇന്ന് യോഗം ചേരുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.