പോപ്പി അംബ്രല്ല മാര്‍ട്ട് ഉടമ ടി.വി സ്‌കറിയ അന്തരിച്ചു

പോപ്പി അംബ്രല്ല മാര്‍ട്ട് ഉടമ ടി.വി സ്‌കറിയ അന്തരിച്ചു

കൊച്ചി: പോപ്പി അംബ്രല്ല മാര്‍ട്ട് ഉടമ ടി.വി. സ്‌കറിയ (82) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌കാരം ബുധാനാഴ്ച രാവിലെ 11ന് പഴവങ്ങാടി മാര്‍ സ്ലീവാ പള്ളിയില്‍ നടക്കും.

രണ്ടര പതിറ്റാണ്ടായി കുട വ്യവസായ മേഖലയിലെ സുപ്രധാന ബ്രാന്‍ഡ് ആണ് പോപ്പി. കുടയുടെ രൂപ ഭാവങ്ങളില്‍ കാലാനസൃതമായ മാറ്റങ്ങളോടെ വിപണിയിലെത്തിക്കാന്‍ പോപ്പിക്ക് സാധിച്ചു. അച്ചടി, ദൃശ്യമാധ്യമങ്ങളിലെ വ്യത്യസ്തങ്ങളായ പരസ്യങ്ങള്‍ പോപ്പിക്കുടകളുടെ ജനപ്രീതി വര്‍ധിപ്പിച്ചു.

തങ്കമ്മയാണ് സ്‌കറിയയുടെ ഭാര്യ. മക്കള്‍: ഡെയ്സി, ലാലി, ഡേവിസ്. മരുമക്കള്‍: ജേക്കബ് തോമസ്, ആന്റോ, സിസി.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.