രാജ്യവ്യാപക ലോക്ക്ഡൗണ്‍ ഇല്ലെന്ന് ആവര്‍ത്തിച്ച് നിര്‍മ്മല സീതാരാമന്‍

രാജ്യവ്യാപക ലോക്ക്ഡൗണ്‍ ഇല്ലെന്ന് ആവര്‍ത്തിച്ച് നിര്‍മ്മല സീതാരാമന്‍

ന്യുഡല്‍ഹി: രാജ്യവ്യാപക ലോക്ക്ഡൗണ്‍ ഇല്ലെന്ന് ആവര്‍ത്തിച്ച് നിര്‍മ്മല സീതാരാമന്‍. പ്രാദേശിക ലോക്ക്ഡൗണിലൂടെയും ഐസൊലേഷനിലൂടെയും കൊവിഡ് മഹാമാരിയെ മറികടക്കും. രാജ്യത്തെ വ്യവസായ അസോസിയേഷന്റെ യോഗത്തിലാണ് മന്ത്രി ഈ ഉറപ്പ് നല്‍കിയത്.

ലോക്ക്ഡൗണ്‍ ഭീഷണി മുന്നില്‍ കണ്ട് അതിഥി തൊഴിലാളികള്‍ തിരിച്ചുപോകാനൊരുങ്ങുന്ന പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം. അതേസമയം, ഡല്‍ഹിയില്‍ ആറ് ദിവസത്തേക്ക് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ഇന്ന് രാത്രി പത്ത് മണി മുതല്‍ ലോക്ക്ഡൗണ്‍ പ്രാബല്യത്തില്‍ വരുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ വ്യക്തമാക്കി. അവശ്യ സര്‍വീസുകള്‍ക്ക് നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ചിട്ടുണ്ട്. അടുത്ത തിങ്കളാഴ്ച വൈകീട്ട് അഞ്ച് മണി വരെയാണ് ലോക്ക്ഡൗണ്‍. അന്യസംസ്ഥാന തൊഴിലാളികള്‍ നിലവിലുള്ള സ്ഥലങ്ങളില്‍ തന്നെ തുടരണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.