സ്വർണ്ണക്കടത്ത് കേസിലെ ജാമ്യാപേക്ഷ എൻഐഎ കോടതി ഇന്ന് വിധി പറയും

സ്വർണ്ണക്കടത്ത് കേസിലെ ജാമ്യാപേക്ഷ എൻഐഎ കോടതി ഇന്ന് വിധി പറയും

കൊച്ചി : സ്വർണക്കടത്തു കേസിൽ ഏഴാം പ്രതി മുഹമ്മദ് ഷാഫിയടക്കമുള്ളവരുടെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും. . യുഎപിഎ ചുമത്തപ്പെട്ട പ്രതികൾക്കു 180 ദിവസം റിമാൻഡ് കാലാവധി തീരും മുൻപു ജാമ്യം ലഭിച്ചാൽ എൻഐഎക്കു തിരിച്ചടിയാകും.

ജാമ്യാപേക്ഷയെ എതിർത്ത് എൻഐഎക്കു വേണ്ടി അസി.സോളിസിറ്റർ ജനറൽ ഉന്നയിച്ച വാദങ്ങളും അന്വേഷണ സംഘം കൈമാറിയ കേസ് ഡയറിയും പരിശോധിച്ചശേഷം ഭീകരബന്ധത്തിന്റെ തെളിവുകൾ ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടിരുന്നു. ഈ വാദങ്ങൾക്കിടയിലാണു നാലാം പ്രതി സന്ദീപ് നായർ രണ്ടുദിവസങ്ങളിലായി ആലുവ മജിസ്ട്രേറ്റ് കോടതിയിൽ കുറ്റസമ്മത മൊഴി നൽകിയത്. ഇത് അന്വേഷണസംഘം ഇന്ന് എൻഐഎ കോടതിയിൽ സമർപ്പിക്കും. തെളിവുനിയമപ്രകാരമുള്ള ഈ രഹസ്യമൊഴി നിർണായകമാണ്. തന്റെ മൊഴികളുടെ പകർപ്പ് ആവശ്യപ്പെട്ട് സ്വപ്ന സുരേഷ് നൽകിയ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.