അനുദിനം വിശുദ്ധ കുർബാന സ്വീകരിച്ച് വിശുദ്ധിയിലേക്ക്; കാര്‍ളോ അക്യൂട്ടിസിന്റെ അഴുകാത്ത ഹൃദയത്തിന്റെ തിരുശേഷിപ്പ് കേരളത്തില്‍

അനുദിനം വിശുദ്ധ കുർബാന സ്വീകരിച്ച് വിശുദ്ധിയിലേക്ക്; കാര്‍ളോ അക്യൂട്ടിസിന്റെ അഴുകാത്ത ഹൃദയത്തിന്റെ തിരുശേഷിപ്പ് കേരളത്തില്‍

തൊടുപുഴ: ഫ്രാൻസിസ് മാർപാപ്പ 2020 ഒക്ടോബറിൽ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തിയ ദിവ്യകാരുണ്യത്തിന്റെ സൈബര്‍ അപ്പസ്തോലന്‍ കാര്‍ളോ അക്യൂട്ടിസിന്റെ അഴുകാത്ത ഹൃദയ ഭാഗത്തിന്റെ അംശമുള്ള തിരുശേഷിപ്പ് കേരളത്തില്‍ എത്തിച്ചു. തിരുശേഷിപ്പുകളോടൊപ്പം കൊണ്ടുവന്ന രൂപം സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി വെഞ്ചിരിച്ചു. തൊടുപുഴ സെന്റ് സെബാസ്റ്റ്യന്‍ ദേവാലയത്തിലാണ് വെഞ്ചിരിപ്പ് കർമ്മങ്ങൾ നടന്നത്.


മലയാളി വൈദിക വിദ്യാര്‍ത്ഥികളായ ബ്രദർ എഫ്രേം കുന്നപ്പള്ളിയും ബ്രദർ ജോൺ കണയങ്കനും ശുശ്രൂഷയിൽ പങ്കുചേർന്നു. മലയാളി വൈദിക വിദ്യാർഥികളായ ഇവരെ കാര്‍ളോ ബ്രദേഴ്സ് എന്ന അപരനാമത്തിലാണ് അറിയപ്പെടുന്നത്. അനുദിനം വിശുദ്ധ കുർബാന സ്വീകരിച്ച് വിശുദ്ധിയിലേക്ക് വളർന്ന ദിവ്യകാരണ്യത്തിന്റെ സൈബർ അപ്പോസ്തോലന്റെ അഴുകാത്ത ഹൃദയത്തിന്റെ തിരുശേഷിപ്പിന്റെ ഒരു ഭാഗം ഭാരതത്തിലെ എല്ലാ കത്തോലിക്കാ രൂപതകളിലും പ്രദീക്ഷണമായി പരസ്യ വണക്കത്തിനായി എത്തിക്കുവാന്‍ പദ്ധതിയുണ്ടെന്ന് കാർളോ പ്രസിദ്ധികരണങ്ങളുടെ ചുക്കാൻ പിടിക്കുന്ന കാർളോ ബ്രദേഴ്സ് പറഞ്ഞു. ഇരുവരുടെയും മാതാപിതാക്കളായ ജോയിസ് - ജെസ്സി, ജോർജ് - ലീറ്റി  എന്നിവരും വെഞ്ചരിപ്പ് കർമ്മത്തിൽ പങ്കെടുത്തിരുന്നു. 


കാര്‍ളോ അക്യൂട്ടിസിന്റെ അഴുകാത്ത ഹൃദയ ഭാഗത്തിന്റെ അംശമുള്ള തിരുശേഷിപ്പ് കൂടാതെ അദ്ദേഹത്തിന്റെ മുടിയുടെ അംശവും വസ്ത്രങ്ങളും ഓട്ടോഗ്രാഫും കാർളോ ജീവിത കാലത്ത ഉപയോഗിച്ച പല വസ്തുക്കളും ലഭിച്ചിട്ടുണ്ടെന്നും സംഘാടകരിൽ ഒരാളായ ജോയിസ് അപ്രേം കുന്നപ്പള്ളി സിന്യൂസിനോട് പറഞ്ഞു. അതേസമയം കോവിഡ് വ്യാപന പശ്ചാത്തലത്തിൽ തിരുശേഷിപ്പ് ജൂൺ ഒന്നു മുതലായിരിക്കും വിവിധ ദേവാലയങ്ങളിലേക്ക് വണക്കത്തിനായി കൊണ്ടുപോവുക. ഒരോ രൂപതയിലെ യുവജന സംഘടനകളുടെ ഡയറക്ടർ തിരുശേഷിപ്പ് വിവിധ ദേവാലയങ്ങളിൽ വണക്കത്തിനായി കൊണ്ടുപോകാനായി നേതൃതം വഹിക്കാൻ എത്തണം. കാര്‍ളോയുടെ വസ്ത്രങ്ങളും ഫോട്ടോഗ്രാഫുകളും ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു മ്യൂസിയം നിർമ്മിക്കാൻ ആലോചിക്കുന്നതായും കാർലോ പ്രസിദ്ധീകരണങ്ങളുടെ പ്രസിഡന്റും എപ്രേമിന്റെ പിതാവമായ ജോയിസ് കുന്നപ്പള്ളി പറഞ്ഞു. 2013ലാണ് കാര്‍ളോയുടെ നാമത്തിലുള്ള മിഷൻ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്.


കേരളത്തിലെ ദേവാലയങ്ങളില്‍ തിരുശേഷിപ്പ് വണക്കത്തിനായി എത്തിക്കുവാന്‍ താത്പര്യമുള്ളവര്‍ക്ക് ഇടവക വികാരിയുടെ നേതൃത്തിൽ  +917879788105  എന്ന നമ്പറിൽ ബന്ധപ്പെടുന്നതാണെന്നും സംഘാടകര്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.