രാജസ്ഥാന്‍ റോയല്‍സിനെതിരെ 45 റണ്‍സിന്റെ ജയം സ്വന്തമാക്കി ചെന്നൈ സൂപ്പര്‍ കിങ്‌സ്

രാജസ്ഥാന്‍ റോയല്‍സിനെതിരെ 45 റണ്‍സിന്റെ ജയം സ്വന്തമാക്കി ചെന്നൈ സൂപ്പര്‍ കിങ്‌സ്

മുംബൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരായ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിന ദയനീയ തോല്‍വി. രാജസ്ഥാന്‍ റോയല്‍സിനെതിരെ 45 റണ്‍സിന്റെ ജയം സ്വന്തമാക്കി ചെന്നൈ സൂപ്പര്‍ കിങ്‌സ്. ചെന്നൈ ഉയര്‍ത്തിയ 189 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന് ഒൻപത് വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സെടുക്കാനേ കഴിഞ്ഞൊള്ളു. ബാറ്റിങ്ങില്‍ ഒന്നിനുപിറകെ ഒന്നായി തകര്‍ന്നടിഞ്ഞ് രാജസ്ഥാന്‍ താരങ്ങളില്‍ 49 റണ്‍സെടുത്ത ജോസ് ബട്ട്‌ലര്‍ക്ക് മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. 35 പന്തുകളില്‍ നിന്ന് രണ്ടു സിക്‌സും അഞ്ചു ഫോറുമടങ്ങുന്നതായിരുന്നു ബട്ട്ലറുടെ ഇന്നിം​ഗ്സ്.

രാജസ്ഥാന്‍ സ്‌കോര്‍ 100 കടക്കും മുമ്പേ മനന്‍ വോറ (14), ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ (1), ശിവം ദുബെ (17), ഡേവിഡ് മില്ലര്‍ (2), റിയാന്‍ പരാഗ് (3), ക്രിസ് മോറിസ് (0) എന്നിവര്‍ കീഴടങ്ങി 12-ാം ഓവറില്‍ ബട്ട്‌ലറുടെയും ദുബെയുടെ വിക്കറ്റ് വീണതോടെയാണ് കളി ചെന്നൈ അനുകൂലമാക്കിയത്. 15 പന്തില്‍ നിന്ന് രാഹുല്‍ തെവാത്തിയ 20 റണ്‍സും ജയദേവ് ഉനദ്കട്ട് 17 പന്തില്‍ നിന്ന് 24 റണ്‍സുമെടുത്തു. ചെന്നൈക്കായി മോയിന്‍ അലി മൂന്നു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ജഡേജയും സാം കറനും രണ്ടു വിക്കറ്റെടുത്തു.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ചെന്നൈ ഒൻപത് വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സെടുത്തു. സ്‌കോര്‍ 25-ല്‍ നില്‍ക്കേ തന്നെ ചെന്നൈക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. റുതുരാജ് ഗെയ്ക്വാദാണ് (10) ആദ്യം പുറത്തായത്. ഫാഫ് ഡുപ്ലെസിസിനെ ആറാം ഓവറില്‍ ക്രിസ് മോറിസ് മടക്കി. 17 പന്തില്‍ നിന്ന് രണ്ടു സിക്സും നാലു ഫോറുമടക്കം 33 ഡുപ്ലെസിസാണ് ചെന്നൈ നിരയിലെ ടോപ് സ്‌കോറര്‍.

സ്‌കോര്‍ 78-ല്‍ നില്‍ക്കേ മോയിന്‍ അലിയെ (26) മടക്കി. പിന്നാലെ സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമിച്ച അമ്ബാട്ടി റായുഡുവിനെ ചേതന്‍ സക്കറിയ മടക്കി. തൊട്ടുപിന്നാലെ 15 പന്തില്‍ നിന്ന് 18 റണ്‍സുമായി സുരേഷ് റെയ്നയും മടങ്ങി. ക്യാപ്റ്റന്‍ ധോനിക്ക് 17 പന്തില്‍ നിന്ന് 18 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. വെറും എട്ടു പന്തില്‍ നിന്ന് 20 റണ്‍സെടുത്ത ഡ്വെയ്ന്‍ ബ്രാവോയാണ് ചെന്നൈ സ്‌കോര്‍ 188-ല്‍ എത്തിച്ചത്. രവീന്ദ്ര ജഡേജ (8), സാം കറന്‍ (13), ശാര്‍ദുല്‍ താക്കൂര്‍ (1) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.