അബുദാബി: കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ മൂന്ന് വയസിനുതാഴെയുളള കുട്ടികളെ മാസ്ക് ധരിപ്പിക്കണമെന്ന് നിർദ്ദേശം. യുഎഇ ആരോഗ്യവക്താവ് ഡോ ഫരീദ അല്‍ ഹൊസാനിയാണ് നിർദ്ദേശം നല്‍കിയിട്ടുളളത്.
മൂന്ന് വയസിനുതാഴെയുളള കുട്ടികള്‍ക്ക് മാസ്ക് ധരിക്കുന്നതിന് ബുദ്ധിമുട്ടാണെങ്കില്‍ ഫേസ് ഷീല്‍ഡ് ധരിപ്പിക്കാം. എന്നാൽ മൂന്ന് വയസ് കഴിഞ്ഞ കുട്ടികള്‍ക്ക് മാസ്ക് ധരിപ്പിക്കാം. അബുദാബി പൊതുജനാരോഗ്യവിഭാഗവും നീതിമന്ത്രാലയവും സംയുക്തമായി പങ്കെടുത്ത വിർച്വല്‍ സംഭാഷണത്തിലായിരുന്നു നിർദ്ദേശം.
ശ്വാസം മുട്ടലോ അനുബന്ധ അസുഖങ്ങളോ ഉളള കുട്ടികളാണെങ്കില്‍ മാസ്ക് നിർബന്ധമല്ല. സ്വയം മാസ്ക് മാറ്റാന്‍ ബുദ്ധിമുട്ടുളള കുട്ടികള്‍ക്കും മാസ്ക് നിർബന്ധമല്ല. എന്നിരുന്നാല്‍ തന്നെയും കുട്ടികളുടെ ആരോഗ്യകാര്യത്തില്‍ ശ്രദ്ധവേണം. പലപ്പോഴും കുട്ടികള്‍ കോവിഡ് വാഹകരാകാം. ആള്‍ക്കൂട്ടമുളള ഇടങ്ങളിലും കോവിഡ് വ്യാപന സാഹചര്യമുളളയിടങ്ങളിലും കുഞ്ഞുങ്ങളെ കൊണ്ടുപോകരുത്. വാക്സിന്‍ വിതരണം നല്ല രീതിയിലാണ് യുഎഇയില്‍ പുരോഗമിക്കുന്നത്. എല്ലാവരും വാക്സിനെടുക്കണമെന്നും ഡോ ഫരീദ ഓർമ്മിപ്പിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.