കൊച്ചി: കേരളത്തില്‍ ലൗ ജിഹാദ് ഉണ്ടെന്ന തന്റെ മുന്‍ പ്രസ്താവനകള്‍ ആവര്‍ത്തിച്ച് സംവിധായകന്‍ അലി അക്ബര്‍. പ്രേമ വിവാഹം മതം മാറ്റാനാണെങ്കില്‍ അതിനേ പ്രേമമെന്ന് വിളിക്കുന്നതില്‍ ലജ്ജയുണ്ടെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. സുഹൃത്തിന്റെ മകളുടെ ജീവിതാനുഭവം പങ്കുവെച്ചായിരുന്നു സംവിധായകന്‍ തന്റെ അഭിപ്രായം പറഞ്ഞത്. 
അലി അക്ബറിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
പ്രേമ വിവാഹം മതം മാറ്റാനാണെങ്കില്‍ അതിനേ പ്രേമമെന്ന് വിളിക്കുന്നതില്‍ ലജ്ജയുണ്ട്.... എത്ര ഹൈന്ദവര്‍, ക്രിസ്ത്യാനികള്‍ മുസ്ലിം ഭവനങ്ങളില്‍ തന്റെ വിശ്വാസം കാത്തു സൂക്ഷിച്ചുകൊണ്ട് ജീവിക്കുന്നു? അങ്ങിനെ ജീവിക്കാന്‍ ഇസ്ലാം സമ്മതിക്കുമോ, എന്റെ ഒരു സുഹൃത്തിന്റെ മകളുണ്ട്. ലഹരി മരുന്ന് കൊടുത്തു റേപ്പ് ചെയ്തു മതം മാറ്റത്തിന് നിര്‍ബന്ധിക്കപ്പെട്ട ഒരു 18കാരി. പ്രതി 19 വയസുള്ള ജിഹാദി... 
ആ പെണ്‍കുഞ്ഞിന് വേണ്ടി ഞാനോടിയതാണ് സകല നിയമ വഴിയിലും... അതിനിടയില്‍ ജമാഅത്തെ ഇസ്ലാമിയുടെ യുവജന പ്രസ്ഥാനം എനിക്കെതിരെ കേസ് കൊടുക്കുക വരെ ഉണ്ടായി. ഇത് ഒരുദാഹരണം. എന്റെ മുന്നില്‍ വന്ന് കേണ ഒരുപാട് കുടുംബങ്ങളുണ്ട്.... എനിക്ക് അതുകൊണ്ട് അറിയാം ലവ് ജിഹാദുണ്ട്... 
പെണ്‍കുട്ടികള്‍ കെണിയില്‍ വീഴുന്നു... നശിക്കുന്നു...ഞാന്‍ വിവാഹം കഴിച്ചത് ക്രിസ്ത്യാനിയെ ആണ്. അവളിന്നും അതുതന്നെ, എന്റെ മകളേ വിവാഹം കഴിച്ചത് ഹിന്ദുവാണ്. മരുമകനെ ഹൈന്ദവനായി തന്നെ സ്വീകരിച്ചു... അതുപോലെ ഇസ്ലാം പറയട്ടെ, മതം മാറാതെ പ്രണയം നടക്കട്ടെ, ഞങ്ങള്‍ അവരെ മതം മാറ്റില്ല എന്ന്... എങ്കില്‍ ഞാന്‍ കയ്യടിക്കാം... അതല്ലാ തങ്ങളുടെ മതം വളര്‍ത്താന്‍ ഒരു കൃഷിയിടമായി അന്യ മതത്തിലെ പെണ്‍കുട്ടികളെ കണ്ടാല്‍ എതിര്‍ക്കുക തന്നെ ചെയ്യും.. അവസാന ശ്വാസം വരെ.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.