യുജിസി നെറ്റ് പരീക്ഷകൾ മാറ്റി വെച്ചു

യുജിസി നെറ്റ് പരീക്ഷകൾ മാറ്റി വെച്ചു

ന്യൂഡൽഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ യുജിസി നെറ്റ് പരീക്ഷ മാറ്റിവെച്ചു. കേന്ദ്ര വിദ്യഭ്യാസ  മന്ത്രി രമേശ് പോക്രിയാൽ തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് വിവരം അറിയിച്ചത്. ഉദ്യോഗാര്‍ത്ഥികളുടെ സുരക്ഷ കണക്കിലെടുത്ത് പരീക്ഷ നീട്ടിവെയ്ക്കാന്‍ നാഷണൽ ടെസ്റ്റിംഗ് ഏജൻസിയോട് മന്ത്രി ആവശ്യപ്പെട്ടതിനെ തുടർന്നാണ് പരീക്ഷകൾ മാറ്റി വെച്ചത്.

അടുത്ത പരീക്ഷ തീയതി പിന്നീട് അറിയിക്കും. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിരവധി പ്രമുഖ പരീക്ഷകള്‍ മാറ്റിവെച്ചിരുന്നു. നീറ്റ് പിജി , ജെഇഇ മെയ്ന്‍ പരീക്ഷകള്‍ മാറ്റിവെച്ച പരീക്ഷകളുടെ കൂട്ടത്തില്‍ ഉള്‍പ്പെടും.

പുതുക്കിയ പരീക്ഷ തീയതി കുറഞ്ഞ പക്ഷം 15 ദിവസത്തിന് മുമ്പ് അറിയിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ  യുജിസി നെറ്റിന്റെയും എൻടിഎയുടെയും ഔദ്യോഗിക സൈറ്റുകളിൽ നിന്ന് ലഭ്യമാക്കുമെന്ന് അറിയിച്ചിട്ടുണ്ട്. മെയ് 2 മുതൽ മെയ് 17 വരെ പരീക്ഷകൾ നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.