മുംബൈ ഇന്ത്യന്‍സിനെ ആറു വിക്കറ്റിന് കീഴടക്കി ഡല്‍ഹി ക്യാപിറ്റല്‍സ്‌

മുംബൈ ഇന്ത്യന്‍സിനെ ആറു വിക്കറ്റിന് കീഴടക്കി ഡല്‍ഹി ക്യാപിറ്റല്‍സ്‌

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ ട്വന്റി-20 ക്രിക്കറ്റില്‍ നിലവിലെ ചാമ്പ്യൻമാരായ മുംബൈ ഇന്ത്യന്‍സിനെ കീഴടക്കി ആറു വിക്കറ്റിന് റണ്ണറപ്പുകളായി ഡല്‍ഹി ക്യാപിറ്റല്‍സ്‌.

ടോസ്‌ നേടി ആദ്യം ബാറ്റിങ്‌ തെരഞ്ഞെടുത്ത ക്യാപ്‌റ്റന്‍ രോഹിത്‌ ശര്‍മയെ ബാറ്റ്‌സ്മാന്‍മാര്‍ ചതിച്ചപ്പോള്‍ മുംബൈ കുറിച്ചത്‌ 20 ഓവറില്‍ ഒന്‍പതു വിക്കറ്റിന്‌ 137 റണ്‍. ഒരോവറിലെ രണ്ടു വിക്കറ്റടക്കം മത്സരത്തിലൊട്ടാകെ അമിത്‌ മിശ്ര നാലു വിക്കറ്റ്‌ വീഴ്‌ത്തി.

ചെന്നൈയില്‍ രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീം തോല്‍ക്കുന്ന പ്രവണതയും ഡല്‍ഹി ഇവിടെ കാറ്റില്‍പ്പറത്തി. 11 റണ്‍സില്‍ നില്‍ക്കെ പൃഥ്വി ഷായെ നഷ്ടമായെങ്കിലും കൂടുതല്‍ വിക്കറ്റ് നഷ്ടപ്പെടാതെ കരുതലോടെ കളിച്ച ധവാനും സ്മിത്തുമാണ് ഡല്‍ഹി ജയത്തിന് അടിത്തറയിട്ടത്.

ശിഖര്‍ ധവാന്‍ 45 റണ്‍സും സ്റ്റീവ് സ്മിത്ത് 33 റണ്‍സും ലളിത് യാദവ് 22 റണ്‍സും നേടി. ജയത്തോടെ പോയിന്റ് ടേബിളില്‍ രണ്ടാം സ്ഥാനത്താണ് ഡല്‍ഹി. നേരത്തെ ടോസ് നേടിയ മുംബൈ ഡല്‍ഹിയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു.
കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തിയും റണ്‍ഒഴുക്ക് തടഞ്ഞും ഡല്‍ഹി ബൗളര്‍മാര്‍ മുംബൈയെ വരിഞ്ഞുമുറുക്കി. അമിത് മിശ്ര നാല് വിക്കറ്റ് വീഴ്ത്തി. ആവേശ് ഖാന്‍ രണ്ടും ലളിത് യാദവ്, കാസിഗോ റബാഡ, സ്‌റ്റൊയ്‌നിസ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.