കേന്ദ്ര വാക്‌സിന്‍ നയം: സംസ്ഥാനങ്ങള്‍ക്ക് ഇരുട്ടടി ആകുമോ? ഒരു ഡോസിന് വില 1000 രൂപ !

കേന്ദ്ര വാക്‌സിന്‍ നയം: സംസ്ഥാനങ്ങള്‍ക്ക് ഇരുട്ടടി ആകുമോ? ഒരു ഡോസിന് വില 1000 രൂപ !

ന്യുഡല്‍ഹി: സംസ്ഥാനങ്ങള്‍ക്ക് ബാധ്യതയായി പുതിയ വാക്‌സിന്‍ നയം. രാജ്യത്ത് ഉത്പാദിപ്പിക്കുന്ന വാക്‌സിനുകളുടെ പകുതി പൊതുവിപണിയില്‍ ഇറക്കുകയോ, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വില്‍ക്കുകയോ ചെയ്യാന്‍ അനുവദിക്കുന്ന പുതിയ കേന്ദ്രനയം സംസ്ഥാനങ്ങള്‍ക്ക് സമ്മാനിക്കുന്നത് കോടികളുടെ ബാധ്യതയെന്ന് റിപ്പോര്‍ട്ട്. നിലവില്‍ രാജ്യത്തിനകത്തും പുറത്തും വിതരണം ചെയ്യുന്ന പല വാക്‌സിനുകള്‍ക്കും ആയിരം രൂപയോളമാണ് വില വരുന്നത്. ഈ സാഹചര്യത്തില്‍ കോടിക്കണക്കിന് ആളുകള്‍ക്ക് വാക്‌സിന്‍ എത്തിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വന്‍ തുക ചെലവാക്കേണ്ടി വരും.

സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിക്കുന്ന കൊവിഷീല്‍ഡ്, ഭാരത് ബയോടെക്കിന്റെ കൊവാക്‌സിന്‍ എന്നിങ്ങനെ രണ്ട് വാക്‌സിനുകളാണ് രാജ്യത്ത് ഇതുവരെ വിതരണം ചെയ്തിരുന്നത്. ഉത്പാദകരുടെ ലാഭം പരമാവധി കുറച്ച് വളരെ കുറഞ്ഞ നിരക്കിലായിരുന്നു കേന്ദ്രസര്‍ക്കാര്‍ വാക്്‌സിന്‍ വാങ്ങി വിതരണം ചെയ്തിരുന്നത്. ഒരു ഡോസിന് ഏകദേശം 250 രൂപയായിരുന്നു കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ പൊതുവിപണിയില്‍ ഈ വിലയ്ക്ക് വാക്‌സിന്‍ ലഭ്യമാകില്ലെന്ന് നേരത്തെ തന്നെ നിര്‍മാതാക്കള്‍ വ്യക്തമാക്കിയിരുന്നു. പൊതുവിപണിയില്‍ ഏകദേശം ആയിരം രൂപയ്ക്കായിരിക്കും ഒരു ഡോസ് കൊവിഷീല്‍ഡ് ലഭ്യമാക്കുകയെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നേരത്തെ വ്യക്തമാക്കുകയും ചെയ്തിരുന്നു. റഷ്യ വികസിപ്പിച്ച് ഇന്ത്യയില്‍ ഡോ. റെഡ്ഡീസ് ലബോറട്ടീസ് നിര്‍മിക്കുന്ന സ്പുട്‌നിക് വാക്‌സിന് 750 രൂപയോളം വില വന്നേക്കുമെന്നാണ് സൂചന.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.