ബി എസ് സി നഴ്‌സിംഗ് പ്രവേശന പരീക്ഷ മാറ്റിവച്ച്‌ ഇന്ത്യന്‍ ആര്‍മി

ബി എസ് സി നഴ്‌സിംഗ് പ്രവേശന പരീക്ഷ മാറ്റിവച്ച്‌ ഇന്ത്യന്‍ ആര്‍മി

ന്യൂഡല്‍ഹി: കൊവിഡ് രോഗം വ്യാപനം അതിതീവ്രമായ പശ്ചാത്തലത്തിൽ 2021ലെ ബി എസ് സി നഴ്‌സിംഗ് പ്രവേശന പരീക്ഷ മാറ്റിവച്ച്‌ ഇന്ത്യന്‍ ആര്‍മി. ഏപ്രില്‍ അവസാന വാരം നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷയാണ് മാറ്റിവച്ചത്. പുതുക്കിയ പരീക്ഷാ തീയതികള്‍ പിന്നീട് പ്രഖ്യാപിക്കും. ഇതോടൊപ്പം ഏപ്രില്‍ 25 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന കോമണ്‍ എന്‍ട്രന്‍സ് എക്‌സാമും മാറ്റിവച്ചു.

കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനുള്ള കടുത്ത നടപടിയുടെ ഭാഗമായാണ് ഈ തീരുമാനം. ഇന്ത്യന്‍ ആര്‍മിക്ക് പുറമേ എസ് എസ് സി, യു പി എസ് സി തുടങ്ങിയ റിക്രൂട്ട്‌മെന്റ് ഏജന്‍സികളും റിക്രൂട്ട്‌മെന്റ് നടപടികള്‍ മാറ്റിവച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.