രാജസ്ഥാൻ റോയല്‍സിനെതിരെ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന്‌ 10 വിക്കറ്റിന്റെ തകർപ്പൻ ജയം

രാജസ്ഥാൻ റോയല്‍സിനെതിരെ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന്‌ 10 വിക്കറ്റിന്റെ തകർപ്പൻ ജയം

മുംബൈ: രാജസ്ഥാൻ റോയല്‍സിനെതിരായ ഐ.പി.എല്‍. ക്രിക്കറ്റ്‌ മത്സരത്തില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന്‌ 10 വിക്കറ്റ്‌ ജയം. ആദ്യം ബാറ്റ്‌ ചെയ്‌ത റോയല്‍സ്‌ ഒന്‍പത്‌ വിക്കറ്റിന്‌ 177 റണ്ണെടുത്തു. മറുപടി ബാറ്റ്‌ ചെയ്‌ത റോയല്‍ ചലഞ്ചേഴ്‌സ് കളി തീരാന്‍ 21 പന്തുകള്‍ ശേഷിക്കേ വിജയ റണ്ണെടുത്തു. മലയാളി ഓപ്പണര്‍ ദേവദത്ത്‌ പടിക്കല്‍ സെഞ്ചുറിയും (52 പന്തില്‍ ആറ്‌ സിക്‌സറും 11 ഫോറുമടക്കം 101) നായകന്‍ വിരാട്‌ കോഹ്ലി അര്‍ധ സെഞ്ചുറിയും (47 പന്തില്‍ മൂന്ന്‌ സിക്‌സറും ആറ്‌ ഫോറുമടക്കം 72) നേടിനിന്നു. റോയല്‍ ചലഞ്ചേഴ്‌സിന്റെ 14-ാം സീസണിലെ തുടര്‍ച്ചയായ നാലാം ജയമാണിത്‌.

23 പന്തില്‍ രണ്ട്‌ സിക്‌സറും നാല്‌ ഫോറുമടക്കം 40 റണ്ണെടുത്ത രാഹുല്‍ തെവാതിയ 32 പന്തില്‍ രണ്ട്‌ സിക്‌സറും അഞ്ച്‌ ഫോറുമടക്കം 46 റണ്ണെടുത്ത ശിവം ദുബെ എന്നിവരാണു രാജസ്ഥാൻ റോയല്‍സിനെ ബാറ്റിങ്‌ തകര്‍ച്ചയില്‍നിന്നു കൈപിടിച്ചുയര്‍ത്തിയത്‌.

ഓപ്പണര്‍മാരായ ജോസ്‌ ബട്ട്‌ലര്‍ (എട്ട്‌), മനന്‍ വോറ (ഏഴ്‌) എന്നിവര്‍ നിരാശപ്പെടുത്തി. ബട്ട്‌ലറിനെ മുഹമ്മദ്‌ സിറാജും വോറയെ കെയ്‌ല്‍ ജാമിസണും മടക്കി. ഡേവിഡ്‌ മില്ലറിനെ (0) അക്കൗണ്ട്‌ തുറക്കും മുമ്ബ്‌ സിറാജ്‌ വിക്കറ്റിനു മുന്നില്‍ കുടുക്കി. നായകന്‍ സഞ്‌ജു സാംസണും (18 പന്തില്‍ ഒരു സിക്‌സറും രണ്ട്‌ ഫോറുമടക്കം 21) ദുബെയും ചേര്‍ന്നു പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ചു. സഞ്‌ജുവിനെ വാഷിങ്‌ടണ്‍ സുന്ദര്‍ ഗ്ലെന്‍ മാക്‌സ്വെല്ലിന്റെ കൈയിലെത്തിച്ചതോടെ കൂട്ടുകെട്ട്‌ പൊളിഞ്ഞു. റിയാന്‍ പരാഗും (16 പന്തില്‍ 25) ചില്ലറ വെടിക്കെട്ട്‌ നടത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.