ഒട്ടാവ: കൊവിഡ് രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്നും പാകിസ്ഥാനില്‍ നിന്നുമുള്ള പാസഞ്ചര്‍ ഫ്‌ളൈറ്റുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി കാനഡ. അടുത്ത 30 ദിവസത്തേക്കാണ് വിലക്കെന്ന് കനേഡിയന്‍ ഗതാഗത മന്ത്രി ഒമര്‍ അല്‍ഗാബ്ര പറഞ്ഞു.
ഇന്ത്യയില്‍ കോവിഡ് ക്രമാതീതമായി ഉയരുന്ന പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങള്‍. 'ഇന്ത്യയില്‍ നിന്നും പാകിസ്ഥാനില്‍ നിന്നും കാനഡയില്‍ എത്തുന്ന യാത്രക്കാരില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. അതിനാല്‍ ഈ രണ്ട് രാജ്യങ്ങളില്‍ നിന്നുള്ള സ്വകാര്യ, വാണിജ്യ വിമാന സര്‍വ്വീസുകള്‍ക്ക് തല്‍ക്കാലം വിലക്കേര്‍പ്പെടുത്തുകയാണ്. അടുത്ത 30 ദിവസത്തേക്കാണ് വിലക്ക്', അല്‍ഗാബ്ര പറഞ്ഞു.
അതേസമയം ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ശനിയാഴ്ച മുതല്‍ യു.എ.ഇ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഏപ്രില്‍ 24 മുതല്‍ പത്തു ദിവസത്തേക്കാണ് നിലവില്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. എമിറേറ്റ്സ്, ഫ്ളൈ ദുബായ് വിമാന കമ്ബനികള്‍ ട്രാവല്‍ ഏജന്‍സികള്‍ക്ക് ഇതുസംബന്ധിച്ച് അറിയിപ്പ് നല്‍കുകയും ചെയ്തു. ഇന്ത്യയ്ക്ക് വിലക്കേര്‍പ്പെടുത്തി നേരത്തെ ബ്രിട്ടണും സിംഗപ്പൂരും രംഗത്തെത്തിയിരുന്നു.
എന്നാൽ ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് രാജ്യത്തേക്കുള്ള പ്രവേശനം നിരോധിച്ചുകൊണ്ട് ഒമാന്‍ സുപ്രീം കമ്മിറ്റി കഴിഞ്ഞ ദിവസം ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഏപ്രില്‍ 24 വൈകീട്ട് ആറുമണി മുതലാണ് തീരുമാനം പ്രാബല്യത്തില്‍ വരിക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.