കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയിലെ പോസ്റ്റുമോര്‍ട്ടം ടേബിളില്‍ മകള്‍ വൈഗയുടെ മൃതദേഹം കീറി മുറിയ്ക്കപ്പെടുമ്പോള് കോയമ്പത്തൂരിലെ മള്‍ട്ടിപ്ലക്സ് തിയേറ്ററില്‍ പുതിയതായി ഇറങ്ങിയ മലയാളം ത്രില്ലര്‍ സിനിമ ആസ്വദിക്കുകയായിരുന്നു കൊലയാളിയായ പിതാവ് സനു മോഹന്‍.
ഫ്ളാറ്റിന്റെ മുറ്റത്ത് സൈക്കിള്‍ ചവിട്ടിയും കൂട്ടുകാരോട് കുറുമ്പുകാട്ടിയും പാറിപ്പറന്നു നടന്ന മകളെ കൊലപ്പെടുത്തി പുഴയിലെറിഞ്ഞ ശേഷം കേരളം വിട്ട സനു മോഹന്‍ എന്ന നിഗൂഢതകളുടെ മനുഷ്യരൂപം കോയമ്പത്തൂരിലെത്തി ജീവിതത്തിന്റെ സര്‍വ ലഹരികളും നുണയുകയായിരുന്നു എന്നാണ് പൊലീസിന്റെ ചോദ്യം ചെയ്യലില്‍ വ്യക്തമായത്.
സിനിമ കൂടാതെ ബാറിലും ചൂതാട്ട കേന്ദ്രങ്ങളിലുമായി സനു മോഹന്‍ അടിച്ചു പൊളിച്ചു. മകള്‍ വൈഗയുടെ മൃതദേഹം ഏറ്റുവാങ്ങുന്നതും സംസ്കരിക്കുന്നതുമായി ബന്ധപ്പെട്ടുള്ള തിരക്കിലായിരുന്നു അന്നേരമത്രയും കുടുംബനും ബന്ധുക്കളും. കേരളം വിട്ട ശേഷമുള്ള ആര്‍ഭാട ജീവിതത്തെക്കുറിച്ച് സനു മോഹന്‍ തന്നെയാണ് അന്വേഷണ സംഘത്തിന് മുന്നില്‍ മനസ് തുറന്നത്.
മകളുടെ മരണമൊന്നും ഇയാളെ സുഖവാസത്തില്‍ നിന്ന് പിന്നോട്ട് നയിച്ചില്ലെന്നും അന്വേഷണ സംഘത്തിലെ പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സനു പലപ്പോഴും ഒരു സൈക്കോയെപ്പോലെയാണ് പെരുമാറിയിരുന്നുതെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.