തിരുവനന്തപുരം: പ്രതിസന്ധി ഘട്ടങ്ങളില്‍ കേരളത്തിന്റെ ഒത്തൊരുമ സമാനതകളില്ലാത്തതാണ്. പ്രളയ കാലത്തും ഇപ്പോള്‍ കൊവിഡ് കാലത്തും അതില്‍ അല്പം പോലും കുറവ് വന്നിട്ടില്ല. വാക്സിന്‍ സംസ്ഥാനങ്ങള്‍ പണം കൊടുത്ത് വാങ്ങണം എന്നുളള കേന്ദ്ര സര്‍ക്കാര്‍ നിലപാടിനോട് മലയാളികള്‍ പ്രതികരിക്കുന്നത് വാക്സിന്റെ വില മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നല്‍കിക്കൊണ്ടാണ്. ആരുടേയും ആഹ്വാനം കൂടാതെ മലയാളി ആരംഭിച്ച വാക്സിന്‍ ചലഞ്ചിലൂടെ ഇന്ന് മാത്രം ഒരു കോടിയില്‍ അധികം തുകയെത്തിക്കഴിഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച പുതിയ വാക്‌സിന്‍ നയം സംസ്ഥാനങ്ങള്‍ക്കു മേല്‍ വലിയ ഭാരം അടിച്ചേല്‍പ്പിക്കുന്നതാണ് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇക്കാര്യം പ്രധാനമന്ത്രിയുടെ വീഡിയോ കോണ്‍ഫറന്‍സില്‍ വ്യക്തമായി പറഞ്ഞിരുന്നു. വാക്‌സിന്‍ വില നിശ്ചയിക്കാനുള്ള അധികാരം കമ്പനികള്‍ക്ക് കൈമാറിയതാണ് പ്രശ്‌നം. കേന്ദ്ര സര്‍ക്കാരിനു 150 രൂപയ്ക്ക് നല്‍കുന്ന വാക്‌സിന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് 400 രൂപയ്ക്കാണ് സീറം ഇന്‍സ്റ്റിറ്റ്യൂട്ട് നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധികളില്‍ ഉഴലുന്ന സംസ്ഥാനങ്ങളെ കൂടുതല്‍ വിഷമകതകളിലേയ്ക്ക് തള്ളിവിടുന്നതാണ് വാക്‌സിന്‍ നയം. കയ്യില്‍ പണമുള്ളവര്‍ മാത്രം വാക്‌സിന്‍ സ്വീകരിച്ചോട്ടെ എന്ന നിലപാട് സ്വീകരിക്കാനാകില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.